പാലക്കാട്: ബസ് ക്ലീനറുടെ അശ്രദ്ധമൂലം വിദ്യാര്‍ത്ഥിനിയുടെ വിരല്‍ അറ്റു തൂങ്ങി. കഴിഞ്ഞദിവസം ബി.ഇ.എം. സ്‌കൂളിന് മുന്നിലാണ് അപകടം. യാത്രക്കാരെല്ലാം ഇറങ്ങും മുന്‍പ് ക്ലീനര്‍ ബസ് മുന്നോട്ടെക്കാന്‍ നിര്‍ദ്ദേശിച്ചതാണ് അപകടത്തിനിടയാക്കിയത്.
വിരലിന് സാരമായി പരിക്കേറ്റ പാലക്കാട് ഗവ. മോയന്‍ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി, കെ.എസ്.ആര്‍.ടി.സി. എ.സി.എം. അബൂബക്കര്‍റോഡ് കുരുക്കള്‍പാടംവീട്ടില്‍ ചെന്താമരാക്ഷന്റെ മകള്‍ സാഗരിക (15) ഇപ്പോള്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ്സില്‍ നിന്നും യാത്രക്കാരെല്ലാം ഇറങ്ങി അവസാനമായാണ് സാഗരിക ഇറങ്ങുന്നത്. എന്നാല്‍ ഇതിനു മുന്‍പുതന്നെ ക്ലീനര്‍ തിരക്കിട്ട് ബസ് വിടാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞിരുന്നു. ബസ് മുന്നോട്ടാഞ്ഞപ്പോള്‍, തുറന്നുവെച്ചിരുന്ന വാതില്‍ അടഞ്ഞുവന്ന് കൈവിരലുകള്‍ ഇടയില്‍ കുടുങ്ങുകയായിരുന്നെന്നും കുട്ടി പറഞ്ഞു.
വിരല്‍ മുറിഞ്ഞത് കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. മോതിരവിരല്‍ അറ്റുതൂങ്ങിയ നിലയില്‍ നാട്ടുകാരും സഹപാഠികളുമാണ് സാഗരികയെ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കൊയമ്പത്തൂരിലെത്തിച്ച സാഗരികയ്ക്ക് അറ്റുപോയ വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ അടിയന്തര ശസ്ത്രക്രിയനടത്തി.

Keywords: Palakkad, Bus, Student, Hospital, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment