രാജപുരം : ഇറാഖിലെ തിക്രിത്ത് ആശുപത്രിയില്‍ തീവ്രവാദികളുടെ തടവിലായിരുന്ന 46 മലയാളി നഴ്‌സുമാരിലെ ഏക കാസര്‍കോട് ജില്ലക്കാരി സീലിയ ജന്മനാട്ടില്‍ തിരിച്ചെത്തി.
കള്ളാറിലെ പെരുമ്പള്ളിയില്‍ വല്ലത്ത് ജോര്‍ജിന്റെയും ലീലാമ്മയുടെയും മകളാണ് സീലിയ. ഉച്ചക്ക് 12 മണിയോടെ സീലിയ കൊച്ചി രാജ്യാന്തര തവിമാനത്താവളത്തില്‍ കാലുകുത്തിയതോടെ ജന്മനാടായ കള്ളാറില്‍ ആശ്വാസത്തിന്റെ പൂത്തിരികത്തി.
Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കള്ളാറിലെ പെരുമ്പള്ളിയില്‍ വല്ലത്ത് ജോര്‍ജിന്റെയും ലീലാമ്മയുടെയും മകളാണ് സീലിയ. ഉച്ചക്ക് 12 മണിയോടെ സീലിയ കൊച്ചി രാജ്യാന്തര തവിമാനത്താവളത്തില്‍ കാലുകുത്തിയതോടെ ജന്മനാടായ കള്ളാറില്‍ ആശ്വാസത്തിന്റെ പൂത്തിരികത്തി.
ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സീലിയ ഒരു വര്‍ഷം മുമ്പാണ് ഇറാഖിലെ തിക്രിത്തിലുള്ള ടീച്ചിംഗ് ആശുപത്രിയില്‍ നഴ്‌സായി എത്തിയത്. കരാര്‍ കാലാവധി കഴിഞ്ഞ് ഈ മാസം തിരിച്ചുവരാനിരിക്കെയാണ് ഇറാഖ് പട്ടണം തീവ്രവാദികള്‍ പിടിക്കുന്നതും തിക്രിത്ത് ആശുപത്രി വളഞ്ഞ് വെക്കുന്നതും.
46 മലയാളി നഴ്‌സുമാര്‍ തീവ്രവാദികളുടെ പിടിയിലെന്ന വാര്‍ത്ത പുറത്തു വന്നതോടെ സീലിയയുടെ മാതാപിതാക്കള്‍ പരിഭ്രാന്തരായി. ഇതിനിടെ മകളുമായുള്ള ഫോണ്‍ബന്ധവും വിഛേദിക്കപ്പെട്ടു. ഒടുവില്‍ ഇക്കഴിഞ്ഞ വ്യാഴായ്ച രാത്രി 11 ന് സീലിയയുടെ ആശ്വസ വിളിയെത്തി. ആശുപത്രിയില്‍ നിന്ന് മാറി മൊസൂളിലെ ഒരു തകര്‍ന്ന കെട്ടിടത്തില്‍ തങ്ങളെ താമസിപ്പിച്ചിട്ടുണ്ടെന്നും വൈകാതെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സീലിയ പിതാവിനെ അറിയിച്ചു.
34 വര്‍ഷം മുമ്പ് തൊടുപുഴയില്‍ നിന്നും കള്ളാറിലെത്തിയ ജോര്‍ജിന് മൂന്ന് പെണ്‍മക്കളാണുള്ളത്. ഇവരില്‍ ഇളയവളാണ് സീലിയ. വെളളിയാഴ്ച രാത്രി ഇറാഖിന്റെയും ഇസ്രായലിന്റെയും അതിര്‍ത്തിയിലുള്ള ഇര്‍ബ് വിമാനത്താവളത്തില്‍ നിന്നും സീലിയ ഉള്‍പ്പെടെയുള്ള 46 നഴ്‌സുമാരും എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു എന്ന വിവരം ലഭിച്ചതോടെ സീലിയയുടെ പിതാവ് ജോര്‍ജ്, സഹോദരി ജെസിമോള്‍, ജെസിമോളുടെ ഭര്‍ത്താവ് എളേരിത്തട്ടിലെ തോമസ് എന്നിവര്‍ പുലര്‍ച്ചെ തന്നെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു.
ഉച്ചക്ക് 1 മണിയോടെ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ സീലിയയെ പിതാവും ബന്ധുക്കളും സ്‌നേഹചുംബനം നല്‍കി വരവേറ്റു. പിന്നീട് സീലിയയും ബന്ധുക്കളും കള്ളാറിലേക്ക് തിരിക്കുകയും ചെയ്തു.


No comments:
Post a Comment