കൊച്ചി: മെട്രോ പദവിയിലേക്കു ചുവടുവയ്ക്കുന്ന കൊച്ചി നഗരത്തില്‍ നിശാപാര്‍ട്ടികള്‍ സജീവമാകുന്നെന്നാണു കഴിഞ്ഞ ദിവസത്തെ പോലീസ് റെയ്ഡിലൂടെ തെളിയുന്നത്.സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച ഡാന്‍സ് ബാറുകള്‍ നഗരത്തില്‍ വ്യാപകമാകുമ്പോള്‍ ഇതിന്റെ മറവില്‍ നടക്കുന്നതു ലഹരി വിതരണവും അനാശാസ്യവും. നഗരത്തിലെ മുന്തിയ ഹോട്ടലുകളിലെ നിശാ പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ എളംകുളത്തുള്ള ത്രീ സ്റ്റാര്‍ ഹോട്ടല്‍ പോലീസ് റെയ്ഡ് ചെയ്തത്.
എന്നാല്‍ ഇളഭ്യരായി വെറും കൈയോടെ മടങ്ങേണ്ടി വന്നു പോലീസിന്. കണ്ടെടുക്കാനായത് വെറും പത്തു ഗ്രാമില്‍ താഴെ തൂക്കം വരുന്ന കഞ്ചാവ് മാത്രം. വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണു നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ നിശാപാര്‍ട്ടികള്‍ നടക്കുന്നത്. വിദേശികളും സ്വദേശികളും പങ്കെടുക്കുന്ന പാര്‍ട്ടികളികള്‍ക്കു ഹരമേകുന്നതു ലഹരിമരുന്നാണ്.ഗോവന്‍ തുള്ളി മരുന്ന് എന്നും എല്‍എസ്ഡി എന്നും അറിയപ്പെടുന്ന ലഹരിമരുന്നാണു നിശാപാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
ഇതിനു പുറമേ പെണ്‍കുട്ടികളും നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. നഗരത്തിലെ നിരവധി പകല്‍ മാന്യന്മാരും നിശാപാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമാണ്. എളംകുളത്തു നടന്ന നിശാപാര്‍ട്ടിയില്‍ ഇറാന്‍, ഒമാന്‍ സ്വദേശികളും ആസാം, മുംബൈ, സിക്കിം സ്വദേശിനികളും പങ്കെടുത്തിരുന്നെന്നു പോലീസ് പറഞ്ഞു. ത്രീസ്റ്റാര്‍ ഹോട്ടലിലെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്കു എല്ലാവിധ സംരക്ഷണവും ലഭിക്കാറുണ്ടെന്നതാണു വാസ്തവം. കായികമായി നേരിടാന്‍ ആരെങ്കിലും വന്നാല്‍ അവരെ കൈകാര്യം ചെയ്യാന്‍ മസില്‍മാന്‍മാരും ഇവിടെയുണ്ട്.
ശനിയാഴ്ച എളംകുളത്തുള്ള ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്ഡ് വിവരം ചോര്‍ന്നെന്ന ആക്ഷേപവും പരക്കേയുണ്ട്. വന്‍ സ്രാവുകളെ പിടികൂടാന്‍ സാധിക്കുമായിരുന്ന റെയ്ഡാണു പൊളിഞ്ഞത്. ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ നടക്കുന്ന മയക്കുമരുന്ന് വില്‍പ്പനയ്ക്കു വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കു പോലീസിന്റെ ഏതൊരു നീക്കവും ചോര്‍ത്തി നല്‍കാന്‍ സേനയില്‍ തന്നെ ആളുണ്ട്.
ഞായറാഴ്ച പാതിരാത്രിയോട് അടുപ്പിച്ചായിരുന്നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോലീസ് വേഷം മാറി റെയിഡിനെത്തിയത്. പോലീസ് സംഘം ഔദ്യോഗികമായി എത്തുന്നതിനു മുന്‍പുതന്നെ കറുത്ത കണ്ണടയും ബുള്‍ഗാന്‍ താടിയും പ്രിന്റഡ് ടീഷര്‍ട്ടും അണിഞ്ഞ് പോലീസുകാര്‍ ഇടപാടുകാരായി ഹോട്ടലില്‍ എത്തിയിരുന്നു. പാര്‍ട്ടി കൊഴുക്കുന്നതിനിടെയാണ് കടവന്ത്രയിലെ നക്ഷത്ര ഹോട്ടലില്‍ പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്. നഗരത്തിലെ ഹോട്ടലുകളിലെ നിശാ പാര്‍ട്ടികളില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് വേഷം മാറിയെത്തിയത്.
ഡാന്‍സ് പാര്‍ട്ടിക്കിടയില്‍ വ്യാജ വേഷത്തിലെത്തിയ പോലീസ് ഡി.ജെ. ഹാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പത്തുഗ്രാം കഞ്ചാവും ഹുക്കയില്‍ ഉപയോഗിക്കുന്ന പൊടിയും കണ്ടെടുത്തു. കടവന്ത്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിയുടെ നിര്‍ദേശ പ്രകാരം ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് ന്യൂ ജനറേഷന്‍ ഗെറ്റപ്പില്‍ ഷാഡോ എസ്.ഐ. അനന്തലാലും നാലുപേരടങ്ങുന്ന സംഘവുമെത്തിയത്. രണ്ട് വനിതാ പോലീസുകാരും വേഷം മാറിയെത്തിയ സംഘത്തിലുണ്ടായിരുന്നു.
മേക്കപ്പ്മാനെ ഉപയോഗിച്ച് രൂപം മാറ്റി ഹിപ്പിസംഘത്തെ പോലെയെത്തിയ പോലീസിനെ ആരും തിരിച്ചറിഞ്ഞില്ല. ഡാന്‍സ് ബാറിന്റെ കാവല്‍ക്കാരായ ബൗണ്‍സര്‍മാരില്‍ നിന്ന് പഞ്ച് ചെയ്ത് പോലീസ് സംഘം പബ്ബ് ഹാളിലേക്ക് കയറി പരിശോധന തുടങ്ങി. വേഷം മാറിയെത്തിയ പോലീസ് സംഘം ദമ്പതിമാരെന്ന വ്യാജേന ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കെ പിന്നാലെ ഡിസിപി.യുടെ നേതൃത്വത്തില്‍ സാക്ഷാല്‍ പോലീസ് വേഷത്തില്‍ വന്‍ സന്നാഹവുമെത്തുകയായിരുന്നു.
പാര്‍ട്ടിയില്‍ പങ്കെടുത്ത അമ്പതോളം പേരെ പുറത്തിറക്കി പരിശോധിച്ചതില്‍ നിന്ന് നിരോധിച്ച ലഹരിമരുന്ന് ഇവര്‍ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. എല്‍എസ്ഡി എന്ന മയക്കുമരുന്നിനായി വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. റെയിഡ് വിവരം ചോര്‍ന്നതിനാലാണ് ഇതെന്ന് കരുതുന്നു. ഡിജെ. ഹാളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പാര്‍ട്ടിയില്‍ പങ്കെടുത്ത ഒമാന്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്ന് ഹുക്കയില്‍ ഉപയോഗിക്കുന്ന പൊടിയും കണ്ടെടുത്തിട്ടുണ്.
ഇവര്‍ ബന്ധുവിന്റെ ചികിത്സ ആവശ്യങ്ങളുമായി കൊച്ചിയിലെത്തിയതാണെന്ന്് പോലീസ് പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് ഹോട്ടലില്‍ പരിശോധനയ്ക്ക് സിറ്റി പോലീസ് പദ്ധതി തയ്യാറാക്കിയത്. ആദ്യം കഴിഞ്ഞ ശനിയാഴ്ച റെയ്ഡ് നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നതെങ്കിലും ചില കാരണങ്ങളാല്‍ അത് ഈ ആഴ്ചയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതും ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്.

Keywords: Kochi, Police, Rade, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment