ഭോപ്പാല്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ സഹായിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തി. ചിന്ദ്വാര നീല്‍ക്കാന്ദി സ്വദേശിയായ പാട്ടിരാം ദഹാരിയ (35) എന്നയാളെയാണ് ചിന്ദ്വാരാ ആശ്രമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് സംഭവം. കഴിഞ്ഞ 12 വര്‍ഷമായി ആശ്രമത്തിലെ അന്തേവാസിയായ പാട്ടിരാം മരിച്ചത് പാമ്പുകടിയേറ്റാണെന്നാണ് ആശ്രമം അധികൃതര്‍ പറയുന്നത്. എന്നാല്‍ കൊലപാതകമാണെന്ന് പാട്ടിരാമിന്റെ ബന്ധുക്കള്‍ ആരോപിച്ചു
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2008 ല്‍ ഇതേ ആശ്രമത്തിലെ കുളിമുറിയില്‍ നാലരവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഈ മരണവും കൊലപാതകമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ആശാറാം ബാപ്പു ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ബാപ്പുവിന്റെ പല സഹായികളും അയാള്‍ത്തെതിരെ നേരത്തെ മൊഴി നല്‍കിയിരുന്നതിനാല്‍ പാട്ടിരാമിന്റെ മരണം ദുരൂഹതയുണ്ടാക്കുന്നതാണ്.

Keywords: Dead Body, Bopal, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment