ഹൈദരാബാദ്: താന്‍ 'പാകിസ്ഥാന്റെ മരുമകളാ'ണെന്ന തെലങ്കാന ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിനെതിരെ പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ടെന്നീസ് താരം സാനിയ മിര്‍സ. വെള്ളിയാഴ്ച രണ്ട് ദേശീയ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സാനിയ ക്ഷുഭിതയായതും പിന്നാലെ വികാരാധീനയായി പൊട്ടിക്കരഞ്ഞതും.
തെലുങ്കാന സംസ്ഥാനത്തിന്റെ അംബാസഡറാകുന്നതില്‍ തനിക്ക് വളരെയേറെ അഭിമാനമുണ്ടെന്ന് സാനിയ പറയുകയുണ്ടായി. ഈ രാജ്യമാണ് എന്നെ ഞാനാക്കിയത്. പിന്നെന്തുകൊണ്ട് എനിക്ക് തെലങ്കാനയെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ചുകൂടാ രാജ്യത്തോടുള്ള എന്റെ സ്‌നേഹം ഞാന്‍ വിശദീകരിക്കേണ്ട കാര്യമെന്താണ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ ചോദിച്ചു.
എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സാനിയ പൊട്ടിക്കരഞ്ഞത്. രാജ്യത്തിനു വേണ്ടി നിരവധി ബഹുമതികള്‍ കൈവരിച്ചിട്ടും തന്റെ ദേശീയത എപ്പോഴും ചൂണ്ടിക്കാട്ടേണ്ടിവരുന്നത് അനീതിയാണ്. വെള്ളിയാഴ്ച താന്‍ കടുത്ത ആഘാതത്തിലായിരുന്നു. ഇത്തരം കാര്യങ്ങള്‍ അന്യരാജ്യങ്ങളിലും നടക്കാറുണ്ടോ എന്ന് അറിയില്ല. എത്ര തവണയാണ് തന്റെ ദേശീയതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും സമര്‍ത്ഥിക്കേണ്ടിവരുന്നത്.
ഇത് തീര്‍ത്തും ദാരുണമാണ്. താന്‍ ഒരു സ്ത്രീ ആയതുകൊണ്ടാണോ അതോ അന്യരാജ്യത്ത് നിന്നുള്ള ആളെ കല്യാണം കഴിച്ചതുകൊണ്ടാണോ ഇങ്ങനെയോക്കെ സംഭവിക്കുന്നത് പൊട്ടിക്കരഞ്ഞുകൊണ്ട് സാനിയ ചോദിച്ചു.
വിവാഹ ശേഷവും രാജ്യത്തിനുവേണ്ടി നിരവധി മെഡലുകള്‍ നേടി. കളിക്കുമ്പോള്‍ തെലങ്കാനയെയും ഇന്ത്യയെയുമാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. അത് അങ്ങനെതന്നെ തുടരും. എന്റെ വേരുകള്‍ ഇവിടെയാണ്. ജീവിതാവസാനംവരെ താന്‍ ഇന്ത്യക്കാരിയായിരിക്കുമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
തെലങ്കാന സര്‍ക്കാരാണ് കഴിഞ്ഞ ദിവസം സാനിയയെ പുതിയ സംസ്ഥാനത്തിന്റെ അംബാസഡറായി നിയോഗിച്ചത്. എന്നാല്‍, ഇതിനെതിരെ ബി.ജെ.പി നേതാവ് കെ.ലക്ഷ്മണ്‍ രംഗത്തുവരികയായിരുന്നു. പാകിസ്ഥാന്റെ മരുമകളായ സാനിയയ്ക്ക് തെലങ്കാനയുടെ അംബാസഡറാകാന്‍ യോഗ്യതയില്ലെന്നായിരുന്നു ലക്ഷമണിന്റെ ആരോപണം.
Keywords:Sania Mirza, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment