റെക്‌സഹാം: കുട്ടികളില്ല എന്ന പേരില്‍ ദാമ്പത്യബന്ധങ്ങള്‍ തകര്‍ന്ന പല സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ 20 വര്‍ഷത്തിനിടയ്ക്ക് 12 കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ സ്ത്രീ, പ്രാണനാഥനേയും മക്കളേയും ഇട്ടെറിഞ്ഞ് ഒളിച്ചോടിയ കഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് പറയുവാനുണ്ടായിരുന്നത്. പന്ത്രണ്ട് മക്കളെ പെറ്റ് കൂട്ടിയതിന് ശേഷം ദാമ്പത്യം മടുത്ത സ്ത്രീ മക്കളെയെല്ലാം ഭര്‍ത്താവിനെ ഏല്‍പ്പിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി. വടക്കന്‍ വേല്‍സിലാണ് സംഭവം. തബീത്ത എന്ന 39 കാരിയാണ് തന്റെ പ്രാണനാഥനെ ഉപേക്ഷിച്ച് മയക്കുമരുന്ന്‌കേസിലെ പ്രതിയായിരുന്ന യുവാവിന്റെ കൂടെ നാടുവിട്ടത്. പ്രായത്തില്‍ തന്നേക്കാളും ഏഴ് വയസ് ഇളയപ്പമുള്ള കോള്‍ട്ട് നിംസ് എന്ന യുവാവിന്റെ കൂടെയാണ് ഇവര്‍ നാടുവിട്ടത്.
ഭര്‍ത്താവായ പീറ്റര്‍ സോണ്‍ഡേഴ്‌സ് എന്ന 47 കാരന്‍ അപ്രതീക്ഷിതമായി 12 മക്കളുടെ ഭാരിച്ച ചുമതല ഒറ്റക്കേല്‍ക്കേണ്ടി വന്നതിന്റെ പരിഭവത്തിലാണ്. മാതാവിന്റെ ഈ പ്രവര്‍ത്തി കുട്ടികളൊരിക്കലും മറക്കില്ലെന്ന്, 12 മക്കളെ പോറ്റുന്നതിന് സര്‍ക്കാറില്‍ നിന്നും മാസംതോറും 2000 പൗണ്ട് പ്രതിഫലം പറ്റുന്ന പീറ്റര്‍ പറഞ്ഞു. 12 പേരുടെ കാര്യങ്ങള്‍ നോക്കിനടത്തുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും അവരെ താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്നുവെന്ന് അയാള്‍ അഭിപ്രായപ്പെട്ടു. 20 വര്‍ഷം മുമ്പാണ് പീറ്ററും തബീത്തയും കണ്ടുമുട്ടുന്നത്. ഇവരുടെ വിവാഹത്തിന് മുമ്പേ തബീത്തയ്ക്ക് മറ്റൊരാളിലൂണ്ടായ മകനാണ് മാത്യു. ഇന്ന് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കുട്ടിയും മാത്യു തന്നെ. മാത്യുവിനെ കൂടാതെ 11 കുട്ടികളാണ് ദമ്പതിമാര്‍ക്ക് ജനിച്ചത്. ഏറ്റവുമൊടുവില്‍ 19 മാസം പ്രായമുള്ള ബെത്ത് എന്ന കുട്ടിയാണ് കുടുംബത്തിലേക്ക് പ്രവേശിച്ചത്.
2012ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സ് പരിപാടികളുടെ സുരക്ഷാ ജീവനക്കാരിയായി ജോലിനോക്കുമ്പോഴാണ് തബീത്ത, കോള്‍ട്ട് നിംസ് എന്നയാളുമായി പ്രണയത്തിലാകുന്നത്. മയക്ക് മരുന്ന് സംഘത്തിലെ കണ്ണികൂടിയായ നിംസിയോടൊപ്പം സതാംപ്ടണിലാണ് തബീത്ത കഴിയുന്നത്.
Keywords: World News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment