തളിപ്പറമ്പ: ആധുനിക ഉപകരണങ്ങളുമായെത്തിയ മോഷ്ടാവ് ഹോട്ടല്‍ കുത്തിത്തുറന്ന് 16,500ല്‍പരം രൂപയും 30,000 രൂപ വില വരുന്ന ഡിജിറ്റല്‍ ക്യാമറയും കവര്‍ന്നു. ചിറവക്കില്‍ രണ്ടരമാസം മുമ്പ് ഉദ്ഘാടനം ചെയ്ത ടോപ്പ എന്‍ ടൗണ്‍ ഫാമിലി റസ്റ്റോറന്റിലാണ് കവര്‍ച്ച നടന്നത്. തളിപ്പറമ്പ സ്വദേശി ഷാജിയുടേതാണ് ഹോട്ടല്‍.
ആധുനിക സുരക്ഷ സജീകരണങ്ങളുള്ള ഹോട്ടലിലാണ് കവര്‍ച്ച നടന്നത്. 16 സി.സി ക്യാമറകളുണ്ട ഹോട്ടലില്‍. ഇതിന് പുറമെ രാത്രിയും പകലും കാവല്‍ക്കാരനുമുണ്ട്. ചൊവ്വാഴ്ച രാത്രിയും കാവല്‍ക്കാരനണ്ടായിരുന്നു. കാവല്‍ക്കാരന്‍ മുന്‍വശത്ത് ഇരിക്കുമ്പോള്‍ പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. സിസിടിവി ക്യാമറയില്‍ മോണത്തിന്റെ എല്ലാ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.
ഷട്ടറിന്റെ പൂട്ട് പൊളിച്ച് അടുക്കളയിലേക്കാണ് മോഷ്ടാവ് കയറിയത്. അടുക്കളയില്‍ നിന്ന് ഹോട്ടലിലെ ഹാളിലേക്ക് പ്രവേശിക്കാന്‍ സ്റ്റീല്‍ വാതിലാണുള്ളത്. ശക്തിയേറിയ വാതില്‍ വളച്ചൊടിച്ചാണ് അകത്തു കയറിയത്. തുടര്‍ന്ന് കയ്യുറ ധരിച്ച ശേഷം കൈവശമുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മേശ വലിപ്പ് കുത്തിയിളക്കി അതിനകത്തുണ്ടായിരുന്ന 16,500 രൂപ കവര്‍ന്നു. തൊട്ടപ്പുറമുള്ള മേശ വലിപ്പും കുത്തിത്തുറന്ന് എന്തിനോ വേണ്ടി തിരയുന്നതും സിസിടിവി യില്‍ തെളിഞ്ഞു കാണാം. തുടര്‍ന്ന് മേശയുടെ കപ്പ്‌ബോര്‍ഡ് കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന 30,000 രൂപ വില മതിക്കുന്ന സോണി കമ്പനിയുടെ ഡിജിറ്റല്‍ ക്യാമറയും കവര്‍ന്നു.
ബുധനാഴ്ച പുലര്‍ച്ചെ 2.54 മുതല്‍ 3.19 വരെയാണ് മോഷ്ടാവ് ഹോട്ടലില്‍ വിളയാട്ടം നടത്തിയതെന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തടിച്ചുരുണ്ട ശരീരപ്രകൃതിയുള്ള മോഷ്ടാവ് പാന്റും ഫുള്‍കൈഷര്‍ട്ടും മങ്കി ക്യാപ്പും ധരിച്ചിരുന്നു. മങ്കി ക്യാപ്പ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. ഇയാളുടെ കൈവശം ഒരു പ്ലാസ്റ്റിക് പാക്കറ്റില്‍ നിരവധി ഉപകരണങ്ങളുണ്ടായിരുന്നു. അതിനകത്ത് നിന്ന് സ്‌ക്രൂ ഡ്രൈവറും മറ്റും എടുത്താണ് മേശ വലിപ്പ് തുറന്നത്. ഇടക്ക് മോഷ്ടാവ് ഹോട്ടലിലെ സിസിക്യാമറയിലേക്ക് നോക്കുന്നുണ്ട്. എന്നാല്‍ യാതൊരു കൂസലുമില്ലാതെ തന്റെ ജോലി തുടരുകയായിരുന്നു.

3.09ന് കവര്‍ച്ച മതിയാക്കി ഇയാള്‍ ഹോട്ടല്‍ ഹാളില്‍ നിന്ന് പുറത്ത് പോയിരുന്നു. എന്നാല്‍ പിന്നീട് നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും തിരിച്ചെത്തി കൈവശമുണ്ടായിരുന്ന ടോര്‍ച്ച് തെളിയിച്ച് മുഴുവന്‍ ഇടവും പരിശോധിച്ച ശേഷം 3.19ഓടെയാണ് പുറത്തു പോയത്. തളിപ്പറമ്പ് എസ് ഐ: കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തി.
Keywords: Kannur, Thaliparamba, Robbery, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment