ജന്മം കൊണ്ടു ബ്രസീലുകാരനാണെങ്കിലും മുത്തശ്ശന്റെ മാതാപിതാക്കള്‍ ആഫ്രിക്കന്‍ വംശജരാണ്. ആഫ്രിക്കയില്‍ നിന്നും അടിമകളായിട്ടാണ് അവര്‍ ബ്രസീലിലെത്തിയത്. ജോസ് ജനിച്ചു രണ്ടു മാസത്തിനകം ബ്രസീലില്‍ അടിമവ്യാപാരം നിരോധിച്ചെന്നതു ചരിത്രം. പ്രായം 126 ആയെങ്കിലും ജോസ് ഇപ്പോളും ബാച്ചിലറാണ്. ഇതിന്റെ കാരണം എന്താണെന്നറിയില്ലങ്കിലും കുട്ടികളെ ജോസ് അപ്പൂപ്പനു കാര്യമാണ്.
126 വയസിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നില്ല. വടിയുടെ സഹായം കൂടാതെയാണ് നടപ്പ്. ദിവസം നാലുതവണയെങ്കിലും ആഹാരം കഴിക്കുന്ന സാന്റോസിനുള്ളത് ഒരുദുശീലം മാത്രം ഒരു പായ്ക്കറ്റ് സിഗരറ്റ് എങ്കിലും ഒരുദിവസം വലിച്ചിരിക്കണം. കഴിഞ്ഞ അമ്പത് വര്‍ഷമായുള്ള ശീലമാണത്രെ. എല്ലാവരും സ്‌നേഹത്തോടെ സീ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ജോസിനു 26 വയസുള്ളപ്പോളാണ് ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെല ജനിക്കുമ്പോള്‍ സീയുടെ പ്രായം 52. 1950ല്‍ ബ്രസീല്‍ ലോകകപ്പിനു ആഥിതേയത്വം വഹിക്കുമ്പോള്‍ സീ 62-ാം വയസിലെത്തിയിരുന്നു.
ആഫ്രിക്കന്‍ അടിമദമ്പതികളുടെ അഞ്ചുമക്കളില്‍ ഒരാളായിട്ടാണ് ജോസിന്റെ ജനനം. സഹോദരങ്ങളുടെ പേര് അദ്ദേഹത്തിനിപ്പോള്‍ ഓര്‍മിക്കാന്‍ കഴിയുന്നില്ല. വടക്കുകിഴക്കന്‍ ബ്രസീലിലെ സിയറ സംസ്ഥാനത്തെ അടിമകളുടെ കേന്ദ്രമായി പെദ്ര ബ്രാങ്കയിലാണ് ജോസിന്റെ ജനനം. ജോസിന്റെ ജീവിതത്തിന്റെ നല്ലൊരുഭാഗവും ചെലവിട്ടത് സാവോപോളോയിലെ ബൗറുവിലുള്ള കോഫി പ്ലാന്റേഷനിലാണ് ചെലവഴിച്ചത്.
Keywords: wolrd,International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment