ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട് തന്നെവന്നു കണ്ട ഡൊളോരെസ അവെയ്‌രോ എന്ന പാചകക്കാരിയെ ഏറെ പണിപ്പെട്ടാണ് ഡോക്ടര്‍ തിരിച്ചയച്ചത്. ഡോക്ടര്‍ വഴങ്ങാത്തതില്‍ മനംനൊന്ത അവെയ്‌രോ വീട്ടിലെത്തി ചുടുബീര്‍ കുടിച്ചു. കഠിനമായ വ്യായാമങ്ങള്‍ ചെയ്തു. ബോധം കെട്ടുവീഴും വരെ കിലോമീറ്ററുകള്‍ ഓടി. എന്നിട്ടും ഗര്‍ഭപാത്രത്തില്‍ മൊട്ടിട്ട കുഞ്ഞു പ്രാണന്‍ പറന്നുപോയില്ല. പത്താം മാസം അവന്‍ ലോകത്തിന്റെ വെളിച്ചത്തിലേയ്ക്ക് പിറന്നുവീണു. ഇത് ലോകത്തിന് അറിയാത്ത കഥ.
യു.എസ്. പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗനോടുള്ള ആരാധനയുടെ പിന്‍പറ്റി അച്ഛന്‍ റൊണാള്‍ഡോ എന്നു പേരുചൊല്ലി വളിച്ചവന്‍ പിന്നീട് കാലത്തിന്റെ കടുത്ത ടാക്ലിങ്ങിനോട് പൊരുതിക്കളിച്ച് ലോക ഫുട്‌ബോളിന്റെ നെറുകയില്‍ സ്ഥാനമുറപ്പിച്ച കഥ മാത്രമാണ് നമുക്ക് സുപരിചിതം.
അമ്മ ഡൊളോരെസ് അവെയ്‌രോ തന്നെയാണ് മകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസത്തെ ഗര്‍ഭത്തില്‍ കൊന്നു കളയാന്‍ തീരുമാനിച്ച കഥ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ മദര്‍ കറേജ് എന്ന ആത്മകഥയിലാണ് അമ്മയുടെ ഈ കുമ്പസാരം.
താന്‍ ഗര്‍ഭഛിദ്രം നടത്താന്‍ തുനിഞ്ഞ കഥ മകന്‍ റൊണാള്‍ഡോ പിന്നീട് അറിഞ്ഞിരുന്നുവെന്നും അവെയ്‌രോ ആത്മകഥയില്‍ പറയുന്നുണ്ട്. അച്ഛനാണ് അവനോട് ഈ കഥ പറഞ്ഞത്. കഥ കേട്ടശേഷം ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു: അമ്മ എന്ന ഇല്ലാതാക്കാന്‍ ശ്രമിച്ചതല്ലെ. ഇപ്പോള്‍ നോക്കൂ. ഈ വീട്ടിലേയ്ക്ക് എന്തെങ്കിലും കാശ് കൊണ്ടുവരുന്നത് ഞാന്‍ മാത്രമല്ലെ-ആത്മകഥയില്‍ ഇൗ കഥ വിവരിക്കുമ്പോള്‍ അവെയ്‌രോയുടെ വാക്കുകളില്‍ സങ്കടം നിറയുന്നു.
അമിത മദ്യപാനംമൂലം മരിച്ച തന്റെ ഭര്‍ത്താവ് ഹൊസ്സെ ഡിനിസ് അവെയ്‌രോവിനെക്കുറിച്ചും ക്രിസ്റ്റിയാനോയുടെ മകനെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് റൊണാള്‍ഡോയുടെ ആവശ്യപ്രകാരം താന്‍ ഫ്ലോറിഡയിലെ ഒരു ആസ്പത്രിയില്‍ വച്ചാണ് ക്രിസ്റ്റിയാനോ ജൂനിയറിനെ ഏറ്റെടുത്തതെന്ന് അവെയ്‌രൊ പറഞ്ഞു.
Keywords:World News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment