കോഴിക്കോട്: രാജീവ് ഗാന്ധി മെമ്മോറിയല്‍ സഹകരണ ആശുപത്രിയ്ക്കായി ലക്ഷങ്ങള്‍ പിരിച്ചെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. സൊസൈറ്റി അംഗങ്ങളില്‍നിന്നും പിരിച്ചെടുത്ത പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി അംഗവുമായ പി.സി ഹബീബ് തമ്പി, ഇ.വി ജോബി, വി.പത്മകുമാര്‍, പി.സി അബ്ദുല്‍ റഷീദ് എന്നിവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.

2005ല്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ഉദ്ഘാടനെ ചെയ്ത സഹകരണ ആശുപത്രിയ്ക്കായി അറുപത് ലക്ഷത്തോളം രൂപയാണ് പിരിച്ചെടുത്തത്. ഉദ്ഘാടനം നടന്ന് മാസങ്ങള്‍ക്കകം ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തു.
ജില്ലയിലെ രാജീവ്ഗാന്ധി മെമ്മോറിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലായിരുന്നു ഹോസ്പിറ്റല്‍ ആരംഭിച്ചത്. ഓഹരി ഉടമകളെ അറിയിക്കാതെയും ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കാതെയുമാണ് ആശുപത്രി അടച്ചുപൂട്ടിയതെന്നാണ് ആരോപണം. ആശുപത്രിയുടെ ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ 16 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തിയെങ്കിലും ഓഹരി ഉടമകള്‍ക്ക് നല്‍കിയിട്ടില്ല.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment