കണ്ണൂര്‍: ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകര്‍ ഗണേശോല്‍സവം സംഘടിപ്പിക്കുന്നു.ഈമാസം 29 മുതല്‍ 31 വരെയാണ് ഗണേശപൂജ.
സിപിഎമ്മിലെത്തിയവര്‍ വിശ്വാസികളായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്നാണ് ഇക്കാര്യത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിലപാട്.
നമോ വിചാര്‍ര്‍ മഞ്ച് നേതാക്കള്‍ക്കൊപ്പം സിപിഎമ്മി ല്‍ ചേര്‍ന്ന അമ്പാടി മുക്കിലെ പുതിയ സഖാക്കളാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശോല്‍സവവും പൂജയും സംഘടിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഗണേശന്റെ കൂറ്റന്‍ വിഗ്രഹം അമ്പാടിമുക്കിലെത്തിച്ചുകഴിഞ്ഞു.
അമ്പാടിമുക്കില്‍ കാവിക്കൊടി മാറ്റി ചുവപ്പ് കൊടി ഉയര്‍ത്തിയവര്‍ ഗണേശോത്സവം സംഘടിപ്പിക്കുന്നതിനെ സിപിഎം എതിര്‍ക്കുന്നില്ല. പാര്‍ട്ടി മാറിയെങ്കിലും വിശ്വാസങ്ങളൊന്നും മാറ്റിയിട്ടില്ലെന്നാണ് പരിപാടിയുടെ സംഘാടകര്‍ പറയുന്നത്. ഗണേശോല്‍സവം നടത്തുന്നത് പാര്‍ട്ടി എതിര്‍ത്തിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ബാലഗോകുലം സംഘടിപ്പിക്കാറുള്ള ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ ഇനിയും എതിര്‍ക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment