കാസര്‍കോട്: അടുക്കളയില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യവുമായി 1998ല്‍ രൂപംകൊണ്ട കുടുംബശ്രീ 16ാം വാര്‍ഷികം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആചരിച്ചപ്പോള്‍ ആചാര്യന്‍ പടിക്കു പുറത്ത്.
ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 221 പഞ്ചായത്തുകളില്‍ മാത്രമായിരുന്നു കുടുംബശ്രീ പദ്ധതി നടപ്പാക്കിയത്. പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാരില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ലയാണ് സംസ്ഥാനത്തെ 999 പഞ്ചായത്തുകളിലും മുഴുവന്‍ കോര്‍പറേഷന്‍, നഗരസഭാ പരിധികളിലും കുടുംബശ്രീ വ്യാപിപ്പിച്ചത്. 1998ല്‍ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയാണ് ദാരിദ്ര്യ ലഘൂകരണത്തിനും സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിനുമായി കുടുംബശ്രീ എന്ന ആശയം കൊണ്ടുവന്നത്.
ദാരിദ്ര്യത്തില്‍ അമര്‍ന്നിരുന്ന മലയോര, ഗ്രാമീണമേഖലയില്‍ സ്ത്രീകള്‍ കൂട്ടത്തോടെ യൂനിറ്റുകള്‍ രൂപീകരിച്ച് കുടുംബശ്രീയുടെ കീഴില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിച്ചതോടെ പുത്തന്‍ പ്രതീക്ഷ കൈവരുകയായിരുന്നു.
2001ലാണ് ചെര്‍ക്കളം അബ്ദുല്ല കുടുംബശ്രീയെ സംസ്ഥാന വ്യാപകമായി ഉയര്‍ത്തിയത്. ചെര്‍ക്കളം ദീര്‍ഘകാലം പ്രതിനിധാനം ചെയ്ത മഞ്ചേശ്വരം മണ്ഡലത്തിലെ ഏതാനും പഞ്ചായത്തുകളില്‍ കുടുംബശ്രീ ആരംഭിക്കണമെന്നു തുടക്കത്തില്‍ പാലോളി മുഹമ്മദ് കുട്ടിയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതിലുള്ള മധുരപ്രതികാരം കൂടിയാണ് കുടുംബശ്രീയെ സംസ്ഥാനതലത്തില്‍ ഉയര്‍ത്തിയത്. കുടുംബശ്രീയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് എ.ഐ.സി.സി. അധ്യക്ഷ സോണിയാഗാന്ധി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമ്പോള്‍ വീട്ടിലിരുന്ന് പരിപാടി ടി.വിയില്‍ ദര്‍ശിക്കുകയായിരുന്നു ആചാര്യനായ ചെര്‍ക്കളം.
ഈ പരിപാടിയില്‍ തന്നെ ആദരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വനിതാ ശാക്തീകരണത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനരംഗത്തും തന്റേതായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യവും അദ്ദേഹം പങ്കുവച്ചു.

നിരവധി പ്രമുഖരെ ക്ഷണിച്ച സമ്മേളനത്തിലേക്ക് വകുപ്പുമന്ത്രിയുടെ പാര്‍ട്ടിക്കാരനായ സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ചെര്‍ക്കളം അബ്ദുല്ലയെ ക്ഷണിക്കാത്തത് പാര്‍ട്ടിയിലും വിഭാഗീയതയ്ക്കിടയാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment