Latest News

ഉന്നതവിജയം നേടിയ മലപ്പുറത്തുകാരിക്ക് സ്വാതന്ത്ര്യദിന ആഘോഷത്തിലേക്കു ക്ഷണം

നിലമ്പൂര്‍: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷയില്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ തമന്ന കോട്ടയ്ക്ക് ആഗസ്ത് 15ന് സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കു പ്രത്യേക ക്ഷണം.

മാനവ വിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനി നേരിട്ടാണ് തമന്നയെ കൂടിക്കാഴ്ചയ്ക്കും സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രിയുടെ പരിപാടിയിലും ഇവര്‍ക്കു പങ്കെടുക്കാം. 

ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന സെലിബ്രേഷന്‍ ഓഫ് എക്‌സലന്‍സ് പരിപാടിയിലും തമന്ന പങ്കെടുക്കും. എല്‍.കെ.ജി. മുതല്‍ പ്ലസ്ടു വരെ നിലമ്പൂര്‍ പീവീസ് സ്‌കൂളില്‍ പഠിച്ച തമന്ന ഇപ്പോള്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ ഒന്നാംവര്‍ഷ ബി.എ. ലിറ്ററേച്ചറിനു പഠിക്കുകയാണ്.

ചാലിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ എരഞ്ഞി മങ്ങാട് സ്വദേശിയായ തമന്ന, കോട്ട അകമ്പാടം ജലീല്‍-ശംസിയ ദമ്പതികളുടെ മകളാണ്.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.