കാഞ്ഞങ്ങാട്: ഷാര്‍ജയിലേക്ക് പോകാന്‍ വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ട് മംഗലാപുരം വിമാനത്താവളത്തിലെത്തിയ ശേഷം കാണാതായ പ്രതിശ്രുതവരനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്ന രാവണീശ്വരത്തിനടുത്ത മാക്കി ഭാരതം കുന്നിലെ കണ്ണന്റെ മകന്‍ ബി വി ബാബുവിനെ(32)മെയ് 25 മുതലാണ് കാണാതായത്. അന്ന് രാവിലെ 10.30 മണിയോടെ ഷാര്‍ജയിലേക്ക് തിരിക്കാന്‍ സഹോദരന്‍ ബിനോയ്, സുഹൃത്ത് ഉണ്ണി എന്നിവരോടൊപ്പം വാഹനത്തില്‍ ബാബു മംഗലാപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നു. എയര്‍പോര്‍ട്ടിനകത്തേക്ക് ബാബു കയറിയ ഉടന്‍ ബിനോയിയും ഉണ്ണിയും നാട്ടിലേക്ക് മടങ്ങി.
ബാബു കയറേണ്ടുന്ന വിമാനം ഷാര്‍ജയിലെത്തിയെങ്കിലും ബാബുവിനെ കാണാത്തതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ ഈ വിമാനത്തില്‍ ബാബു ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. അവര്‍ ഉടന്‍ നാട്ടില്‍ വിവരം അറിയിച്ചു. വീട്ടിലേക്ക് ബാബു മടങ്ങിയെത്തിയില്ലെന്നാണ് നാട്ടില്‍ നിന്ന് നല്‍കിയ മറുപടി.
വീട്ടുകാര്‍ പലതരത്തിലും അന്വേഷണം നടത്തിയെങ്കിലും ബാബുവിനെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല.
ബാബുവിന്റെ അച്ഛന്‍ കണ്ണന്‍ വര്‍ഷങ്ങളായി ഷാര്‍ജയിലാണ്. അവധിക്ക് ഈയിടെ നാട്ടിലെത്തിയ ബാബുവും നീലേശ്വരത്തെ ഒരു യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു. ഈ മാസം കല്യാണം നടത്താനായിരുന്നു ധാരണ. കല്യാണത്തിന് നാട്ടിലെത്താമെന്ന് പറഞ്ഞാണ് ബാബു ഷാര്‍ജയിലേക്ക് മടങ്ങിയത്.
സഹോദരന്‍ ബിനോയിയുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ ബാബുവിനെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബാബുവിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ സഹോദരന്‍ ബിനോയിയുടെ പേരിലുള്ള 9847761071 നമ്പറിലും സുഹൃത്ത് സുരേഷിന്റെ പേരിലുള്ള 9446047006 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment