Latest News

ഇനി മുഖം മറയ്‌ക്കില്ല; ആസിഡ്‌ ആക്രമണ ഇരകളുടെ ഫാഷന്‍ ഷൂട്ട്‌

സമൂഹത്തിന്‌ മുന്നില്‍ മുഖമുയര്‍ത്താന്‍ കഴിയാതെ പോയ അഞ്ചു യുവതികള്‍ക്ക്‌ ഫാഷന്‍ ഷൂട്ട്‌ മുഖം കാട്ടാനുള്ള വേദിയായി. ആസിഡ്‌ ആക്രമണത്തിന്‌ വിധേയരായി വാര്‍ത്തകളില്‍ നിറഞ്ഞ മുഖം നഷ്‌ടപ്പെട്ട രൂപ, റിത, സോനം, ലക്ഷ്‌മി, ചഞ്ചല്‍ എന്നിവരാണ്‌ ഇരുണ്ട്‌ പോയ മുഖത്തിന്‌ പിന്നിലെ തെളിഞ്ഞ മനസ്സും ധീരമായ പ്രതീക്ഷയും ഫാഷന്‍ഫോട്ടോ ഷൂട്ടിലൂടെ പുറത്ത്‌ വന്നത്‌.

രൂപാ ഡിസൈന്‍ എന്ന പേരില്‍ ഇരകളില്‍ ഒരാള്‍ ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളുമായിട്ടാണ്‌ ഇവര്‍ ക്യാമറയ്‌ക്ക് മുന്നിലെത്തിയത്‌. മുഖം മറച്ച്‌ വര്‍ഷങ്ങള്‍ ചെലവഴിച്ച ശേഷം അഞ്ചുപേരും പരസ്‌പരം ആത്മവിശ്വാസവുമായി ഫോട്ടോ ഷൂട്ടിനെത്തുകയായിരുന്നു. ഡിസൈനറാകുക എന്ന തന്റെ വലിയ സ്വപ്‌നം ആസിഡ്‌ ആക്രമണത്തെ തുടര്‍ന്ന്‌ വികൃതമായ മുഖം തകര്‍ക്കുകയായിരുന്നു. എന്നാല്‍ സ്വപ്‌നങ്ങളെ വാരിപുണരുന്നതിനിടയില്‍ തനിക്കൊരു ദിനം വരുമെന്നോ ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങള്‍ക്ക്‌ ഒരു ഇടമുണ്ടാകുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന്‌ 22 കാരി രൂപ പറഞ്ഞു. രണ്ടാനമ്മയുടെ ആക്രമണത്തെ തുടര്‍ന്നാണ്‌ രൂപയുടെ മുഖം വികൃതമായത്‌. 2008 ല്‍ ഉറങ്ങുമ്പോള്‍ മുറിയിലേക്ക്‌ കയറിവന്ന രണ്ടാനമ്മ രൂപയുടെ മുഖത്ത്‌ ആസിഡ്‌ ഒഴിക്കുകയായിരുന്നു.

രണ്ടാനമ്മയെ അനുകൂലിച്ച പിതാവിന്റെ പേര്‌ തന്റെ പേരില്‍ നിന്നും രൂപ വേര്‍പെടുത്തിയ ശേഷം ഇപ്പോള്‍ ആസിഡ്‌ ഇരകള്‍ക്ക്‌ പൊരുതുന്ന സാസ്‌ക്കാരിക സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായിരിക്കുകയാണ്‌. ഈ സംഘടനയുമായി ബന്ധപ്പെട്ടാണ്‌ രൂപയ്‌ക്ക് താന്‍ ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളുടെ ഫാഷന്‍ഷൂട്ടിന്‌ അവസരം ലഭിച്ചത്‌.

ആസിഡ്‌ ഇരകളായ യുവതികള്‍ക്ക്‌ ആത്മവിശ്വാസത്തോടെ പുറത്ത്‌ വരാന്‍ അവസരമൊരുക്കാമോയെന്ന്‌ ഫോട്ടോഗ്രാഫറായ രാഹുല്‍ സഹാരണോട്‌ സംഘടന ചോദിക്കുകയും അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. രണ്ടര വര്‍ഷമായി സംഘടനയ്‌ക്ക് ഒപ്പമുള്ള രാഹുല്‍ ഇതാദ്യമായി തന്റെ കഴിവുകള്‍ നല്ല ഒരു കാര്യത്തിനായി സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചതായിട്ടാണ്‌ പ്രതികരിച്ചത്‌. ഒരു പൈസ പോലും വാങ്ങാതെയായിരുന്നു ഇയാള്‍ പരിപാടിയുടെ ഭാഗമായത്‌.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.