തലശേരി: രക്തംപുരണ്ട വസ്ത്രവുമായി സംഭവസ്ഥലത്തുനിന്ന് മുഹമ്മദ് അഫ്സല്‍ ഓടിപ്പോകുന്നത് കണ്ടതായി ഉമ്മലില്‍ സുബൈര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജയറാം മുമ്പാകെ മൊഴി നല്‍കി.
സംഭവസ്ഥലത്തുനിന്ന് നിലവിളിയും കേട്ടിരുന്നു. ആളുകള്‍ ചേര്‍ന്ന് വെട്ടേറ്റ ഷഫ്നയെ കാറില്‍ കയറ്റുന്നുണ്ടായിരുന്നു. പ്രതി ഓടിപ്പോയ വിവരം പൊലീസിനെ ഫോണ്‍ ചെയ്തറിയിച്ചതായും സാക്ഷി ബോധിപ്പിച്ചു. കൃത്യം നടത്തിയശേഷം പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മനോജ്, മഹസര്‍ സാക്ഷി തബ്രീസ് എന്നിവരെയും വിസ്തരിച്ചു.
പുല്ലമ്പില്‍ റോഡിലൂടെ പ്രതി കിതച്ചുകൊണ്ട് ഓടിവന്ന് ഓട്ടോയില്‍ കയറുകയായിരുന്നുവെന്ന് മനോജ് മൊഴി നല്‍കി. വസ്ത്രത്തില്‍ ചോര കണ്ടപ്പോള്‍ എന്തുപറ്റിയെന്ന് അന്വേഷിച്ചു. വീണ് പരിക്കേറ്റതാണെന്നാണ് പറഞ്ഞത്. വണ്ടിയില്‍നിന്നിറങ്ങുമ്പോള്‍ ഒന്നരരൂപമാത്രമാണ് നല്‍കിയത്. ബാക്കിതുക പിന്നീട് തരാമെന്ന് പറഞ്ഞതായും മനോജ് മൊഴി നല്‍കി.
കൃത്യം നടത്താന്‍ ഉപയോഗിച്ച ചോരപുരണ്ട കൊടുവാള്‍, പ്രതിധരിച്ച ചെരുപ്പ്, ഷഫ്ന കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണല്‍, ആയുധം പൊതിഞ്ഞുകൊണ്ടുവന്ന കവര്‍ എന്നിവ തബ്രീസ് തിരിച്ചറിഞ്ഞു. ഷഫ്നയുടെ ഉമ്മ ജമീലയാണ് ദൃക്സാക്ഷിയെന്നും മൊഴി നല്‍കി.
കോളേജ് വിദ്യാര്‍ഥിനിയായ ഷഫ്നയെ പ്രണയനൈരാശ്യത്തെതുടര്‍ന്നുണ്ടായ വിരോധത്തില്‍ മുഹമ്മദ്അഫ്സല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയെ അറസ്റ്റ്ചെയ്യുന്നത് കണ്ട സലീം, ഇന്‍ക്വസ്റ്റ് സാക്ഷികളായ അബ്ദുള്‍നിസാര്‍, ഷെമില്‍, മരണം സ്ഥിരീകരിച്ച ഡോക്ടര്‍ രോഷ്നി എന്നിവരെ വെള്ളിയാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ വിശ്വനും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി കെ ശ്രീധരനും ഹാജരായി.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment