Latest News

ഒണന്ത ലത്തീഫിന്റെ വിട്ടില്‍ 500 രൂപയുടെ 300 കഷണങ്ങള്‍; അന്വേഷണം ഉന്നത ഏജന്‍സിക്കു കൈമാറാന്‍ തീരുമാനം

കാസര്‍കോട്: മയക്കുമരുന്നുമായി പിടിയിലായ ഒണന്ത ലത്തീഫിന്റെ വിട്ടില്‍ റെയ്ഡ് നടത്തിയ പോലീസിനു കിട്ടിയത് അഞ്ഞൂറ് രൂപ നോട്ടിന്റെ മുന്നൂറോളം കഷണങ്ങള്‍. കാസര്‍കോട് ഡിവൈ.എസ്.പി. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് നോട്ടിന്റെ കഷണങ്ങള്‍ കണ്ടെടുത്തത്. മൂന്നു കമ്പിപ്പാരകളും ഒരു വെട്ടുകത്തിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നോട്ടിന്റെ കഷണങ്ങള്‍ കണ്ടെത്തിയത് ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് തീരുമാനിച്ചു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ രഹസ്യാന്വേഷണവിഭാഗവും ബാങ്ക് പ്രതിനിധികളും പങ്കെടുത്തു.

പല നോട്ടുകളും പകുതിവെച്ചു മുറിച്ചവയാണ്. സുരക്ഷാനൂല്‍ വേര്‍പെടുത്തിയ നിലയിലുമാണ്. സീരിയല്‍ നമ്പറുള്ള 26 നോട്ടുകള്‍ കണ്ടെത്തി. കള്ളനോട്ടുസംഘവുമായി ലത്തീഫിന് ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ ജില്ലാ പോലീസ് തീരുമാനിച്ചു. സാമ്പത്തികക്കുറ്റമായിക്കണ്ട് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനും നീക്കമുണ്ട്.

ബാങ്കുകളില്‍ പഴയതും കീറിയതുമായ നോട്ടുകള്‍ ശേഖരിക്കാറുണ്ട്. ഇത്തരത്തില്‍ സൂക്ഷിച്ച നോട്ടുകള്‍ മോഷ്ടിച്ചെടുത്തതാണോയെന്ന സംശയവുമുയര്‍ന്നിട്ടുണ്ട്. നോട്ടുകഷണത്തിന്റെ തുമ്പുപിടിച്ച് ആവശ്യമെങ്കില്‍ വന്‍ സ്രാവുകളിലേക്കു വലവീശാനുള്ള തയ്യാറെടുപ്പിലാണു പോലീസ്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.