ആലപ്പുഴ: ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന വ്യാജേന പണപ്പിരിവു നടത്തിയ നാലംഗ ഗാനമേള സംഘത്തെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര പതിനാലാം വാര്‍ഡ് വെളിയില്‍ പുരയിടത്തില്‍ ഷൈന്‍ ജോണ്‍സണ്‍(32), തൊടുപുഴ കോമളത്തു വീട്ടില്‍ കെ. ഉദയകുമാര്‍ (44), കോട്ടയം വേലുപുര മാത്യു കുര്യാക്കോസ് (27), കോട്ടയം പുല്ലേക്കാട്ടുപറമ്പില്‍ സജി തോമസ് (29) എന്നിവരാണു പിടിയിലായത്.
പുന്നപ്ര സ്വദേശിയായ നാലു വയസുകാരന്റെ ചികില്‍സാ ചിലവിനെന്ന പേരിലാണ് ഇവര്‍ പിരിവു നടത്തിയത്. 2013- ലാണ് ഈ സംഘം അവസാനമായി ഈ കുട്ടിക്കു പണം നല്‍കിയത്. പിന്നീട് പിരിഞ്ഞു കിട്ടുന്ന പണം ഇവര്‍ വീതിച്ചെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment