തൃശൂര്‍: വെല്ലുവിളി സ്വീകരിച്ച് ഒരു ബക്കറ്റ് ഐസ് തലയിലൂടെ കമിഴ്ത്തുന്ന രാജ്യാന്തര പരിപാടിക്ക് ബദലായി തൃശൂരില്‍ ഒരു ഓണബക്കറ്റ് ചലഞ്ച്. ഒരു ബക്കറ്റ് നിറയെ ഓണകിറ്റ് നിര്‍ധന വീട്ടുകാര്‍ക്ക് സമ്മാനിക്കുകയും ഈ ചലഞ്ച് ഏറ്റെടുക്കാന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുന്നതുമാണ് പരിപാടി.
ചേറൂര്‍ പ്രദേശത്തെ ചെറുപ്പകാരായ രാംകുമാര്‍ ഏവനൂര്‍ , സുജിത് ചേറൂര്‍ എന്നിവരാണ് ഓണം ബക്കറ്റ് ചാലഞ്ചിനു തുടക്കം കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ അടക്കമുള്ള കൂട്ടായ്മകള്‍ ഉപയോഗിച്ച് കേരളം മുഴുവന്‍ ഓണം ബക്കറ്റ് ചാലഞ്ച് വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍
ഓണത്തിന് പാവങ്ങള്‍ക്ക് ഓണപുടവയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഓണം ബക്കറ്റ് നല്കിയാണ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത് പ്രത്യേകിച്ച് ഒരു സംഘടനയുടെയോ ക്ലബുകളുടെയോ പേര് ഉപയോഗിക്കാതെയാണ് ഇവരുടെ മുന്നേറ്റം.
പാവങ്ങളെ സഹായിക്കാന്‍ സന്മനസ്സുള്ള ഏതോരാള്‍ക്കും ഈ പരിപാടിയിലൂടെ സേവന സന്നദ്ധനായി പങ്കെടുക്കാം എന്നതാണ് ഓണം ബക്കറ്റ് ചാലഞ്ചിന്റെ പ്രത്യേകത.
ഓണം ബക്കറ്റ് ചാലഞ്ചിന്റെ ഭാഗമായി വില്ലടം കുംബാര കോളനിയില്‍ നടന്ന പരിപാടിയില്‍ ചാലഞ്ച് ഏറ്റെടുത്ത് കെപിസിസി അംഗം ജോണ്‍ ഡാനിയല്‍ ഓണം ബക്കറ്റ് വിതരണം ചെയ്തു , തുടര്‍ന്ന് ചാലഞ്ച് ഏറ്റെടുത്ത വി എസ് ഡേവിഡ് , അഭിലാഷ് ഏവനൂര്‍ എന്നിവര്‍ ഓണം ബക്കറ്റ് ചലഞ്ചില്‍ പങ്കാളികളായി.
ഒരു പ്രത്യേകവിഷയത്തില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി ഒരു ബക്കറ്റ് നിറയെ ഐസ് തലയില്‍ കമിഴ്ത്തുന്നതാണ് ലോകവ്യാപകമായി ഇപ്പോള്‍ തരംഗമായിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച്.

Keywords: Onama 2014, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment