കാഞ്ഞങ്ങാട്: റെയില്‍പാളങ്ങളുടെ സമീപത്തുള്ള വീടുകള്‍ കേന്ദ്രീകരിച്ച് മോഷണവും കവര്‍ച്ചയും പതിവാക്കിയ തമിഴ് നാടോടി സംഘത്തില്‍പ്പെട്ട ആറു പുരുഷന്‍മാരെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ക്രൈം സ്‌ക്വാഡ് വലയിലാക്കി.
പടന്നക്കാട് മേല്‍പ്പാലത്തിന് അടിയില്‍ താമസമാക്കിയ ഈ സംഘം ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയതായി സൂചനയുണ്ട്.
കുമ്പള- മഞ്ചേശ്വരം മേഖലയില്‍ ഇവര്‍ നടത്തിയ കവര്‍ച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ഇവരെ വലയിലാക്കിയത്.
ചോദ്യം ചെയ്യുന്നതിന് ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ കാസര്‍കോട്ട് നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയതോടെ കവര്‍ച്ചാക്കാരോടൊപ്പം താമസിക്കുന്ന തമിഴ്‌നാടോടി സ്ത്രീകള്‍ പോലീസ് സംഘത്തെ തടഞ്ഞു. പോലീസിനു നേരെ മുളകു പൊടി വിതറുകയും ചെയ്തു. കവര്‍ച്ചക്കാര്‍ കുരുമുളകു സ്‌പ്രേ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്നു.
ചോദ്യം ചെയ്യുന്നതിന് ഇവരെ കൂട്ടിക്കൊണ്ടു പോകാന്‍ കാസര്‍കോട്ട് നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയതോടെ കവര്‍ച്ചാക്കാരോടൊപ്പം താമസിക്കുന്ന തമിഴ്‌നാടോടി സ്ത്രീകള്‍ പോലീസ് സംഘത്തെ തടഞ്ഞു. പോലീസിനു നേരെ മുളകു പൊടി വിതറുകയും ചെയ്തു. കവര്‍ച്ചക്കാര്‍ കുരുമുളകു സ്‌പ്രേ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്നു.
കവര്‍ച്ചക്കാരെ കൂട്ടിക്കൊണ്ടു പോകുന്നത് പിന്‍തുടര്‍ന്ന തമിഴ്‌നാടോടി സ്ത്രീകള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ എത്തി നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. കവര്‍ച്ചക്കാരെ കൊണ്ടു പോകുന്നത് തടയാനാണ് ഇവര്‍ ശ്രമിച്ചത്. ഒടുവില്‍ കൂടുതല്‍ പോലീസുകാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
അതിനിടെ പര്‍ദ്ദ ധരിച്ച് മുഖം മറച്ച് ട്രെയിനുകളില്‍ മോഷണം നടത്തി വരികയായിരുന്ന രണ്ട് തമിഴ്‌നാടോടി സ്ത്രീകള്‍ മഞ്ചേശ്വരത്ത് പോലീസ് വലയിലായതായും സൂചനയുണ്ട്. ഇവരില്‍ നിന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ച തമിഴ് നാടോടി സംഘത്തില്‍പ്പെട്ട കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുന്നതായ വിവരവും പുറത്തു വന്നിട്ടുണ്ട്.
കാസര്‍കോട് മേഖലയില്‍ കഴിഞ്ഞ രണ്ടു മൂന്നു മാസക്കാലമായി കൊടും ക്രിമിനലുകളെ വേട്ടയാടി വരികയായിരുന്നു. ഇതിനകം നിരവധി കൊലപാതകമുള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട പതിനഞ്ചോളം ക്രിമിനലുകള്‍ ജയിലിലായിട്ടുണ്ട്.
ജില്ലാ പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡി വൈ എസ് പി ടി പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കുമ്പള സി ഐ കെ പി സുരേഷ് ബാബു, കാസര്‍കോട് സി ഐ ടി പി ജേക്കബ്, ആദൂര്‍ സി ഐ എ സതീഷ്‌കുമാര്‍ എന്നിവരും പോലീസിലെ ഒരു സംഘം യുവാക്കളും ശ്രമകരമായ ഓപ്പറേഷനിലൂടെയാണ് ക്രിമിനലുകളെ വലയിലാക്കിയത്.
Keywords: Kasaragod, Police, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment