കൊച്ചി: ആലുവ കുന്നത്തേരിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് കുട്ടി മരിച്ചു. കുന്നത്തേരി സ്വദേശി ഷാജിയുടെ മകള്‍ ആയിഷ (13)ആണ് മരിച്ചത്. ഷാജിയും ഭാര്യ സൈഫുന്നിസയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്.
ആയിഷയുടെ സഹോദരന്‍ സാബിര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വീടിന്റെ മുകളില്‍ നിന്ന് ചാടിയാണ് സാബിര്‍ രക്ഷപ്പെട്ടത്. കൂടുതല്‍ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ദേശിയ ദുരന്തനിവാരണസേന സ്ഥലത്തെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment