തിരുവനന്തപുരം: യന്ത്രതകരാര്‍ മൂലം തിരിച്ചിറക്കിയ തിരുവനന്തപുരം-ദുബായ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരെ ബുധനാഴ്ച പുലര്‍ച്ചേ 4.30-ന് ഉള്ള മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകും.
ഇതിനിടെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി തന്നിട്ടില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. യന്ത്രതകരാര്‍ ഉള്ള വിമനം ദുബായിലേക്ക് ഇനി പോകില്ലെന്നും എയര്‍ഇന്ത്യ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂര്‍ വൈകി പുറപ്പെട്ട വിമാനത്തിന് രണ്ടാമതും യന്ത്രതകരാര്‍ നേരിട്ടു. പറന്നുയര്‍ന്ന് അരമണിക്കൂറിനകം തിരിച്ചിറക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ പരമാവധി ഇന്ധനം തീര്‍ത്തതിനുശേഷം മാത്രമേ വിമാനം തിരിച്ചിറക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ടുപറന്നതിനു ശേഷമാണ് വിമാനം വീണ്ടും തിരിച്ചിറക്കിയത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment