Latest News

മേക്കപ്പ് ഓവറായി; നസ്രിയയുടെ മേക്കപ്പ് മാന് തെറിവിളി

തിരുവനന്തപുരം: വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതുപോലെയായിരുന്നു വിവാഹ ദിവസം നസ്രിയയുടെ മുഖം. മലയാളത്തിലെ അതിസുന്ദരിയായ നായിക കല്യാണപ്പെണ്ണായി മേക്കപ്പ് ഇട്ട് എത്തിയപ്പോള്‍ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലായിരുന്നു.

സുന്ദരിയായ നസ്രിയയെ മേക്കപ്പ് ഇട്ട് ഒരു പരുവമാക്കിയെടുത്ത മേക്കപ്പ് മാന് ഫേസ്ബുക്കില്‍ പലയിടത്തും നന്നായി തെറിവെളി കിട്ടി. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് നസ്രിയ. അതുകൊണ്ടുതന്നെ സുന്ദരിയായ നസ്രിയയെ മേക്കപ്പിട്ട് വിരൂപയാക്കിയ ആളോട് അവര്‍ക്ക് അമര്‍ഷമുണ്ടാവുക സ്വാഭാവികം.

വേഷത്തിലും ഭാവത്തിലും അസാധാരണത്വമൊന്നുമില്ലാതെയെത്തിയ ഫഹദിനൊപ്പമെത്തിയ നസ്രിയയുടെ, സൗന്ദര്യം മുഴുവന്‍ ചോര്‍ത്തിക്കളയുന്ന രീതിയിലായിരുന്നു മേക്കപ്പ്. വിവാഹ നിശ്ചയവേളയിലും ഇതേതരത്തിലുള്ള മേക്കപ്പിലാണ് നസ്രിയ അണിഞ്ഞൊരുങ്ങിയത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.