ഉദുമ: രജിസ്‌ട്രേഡ് തപാലിലൂടെ മൊഴിചൊല്ലിയ ഭര്‍ത്താവില്‍ നിന്നും 27 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു.
കോട്ടിക്കുളത്തെ യു.ഏ ക്വര്‍ട്ടേഴ്‌സില്‍ അബ്ദുല്ലയുടെ മകള്‍ കെ.ഏ.അനീസയാണ്(24) മൊഴി ചൊല്ലിയ ഭര്‍ത്താവ് ബേക്കല്‍ ഇല്യാസ് നഗറിലെ കെ.അബൂബക്കറില്‍(32) നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം പരാതി നല്‍കിയത്.
2010 ഒക്ടോബര്‍ എട്ടിനാണ് ഇരുവരും വിവാഹിതരായത്. വിവാഹ സമയം 25 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അബുബക്കര്‍ 2014 ആഗസ്ത് എട്ടിന് രജിസ്‌ട്രേഡ് തപാലിലൂടെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് അനീസയുടെ പരാതിയില്‍ പറയുന്നു.
തപാല്‍ കൈപറ്റിയ അനീസ 27,74,000 രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അബൂബക്കറിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment