Latest News

ടൈറ്റാനിയം: ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യപ്രതിയാക്കി അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എന്നിവരുള്‍പ്പെടെ 11 പേരെ പതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കുറ്റവിമുക്തരാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. ടൈറ്റാനിയം ജീവനക്കാരന്‍ ജയന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ 200 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.

2003 ല്‍ ആണ് ടൈറ്റാനിയത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതില്‍ അഴിമതി നടന്നതായി ആരോപിച്ച് മുന്‍ ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. കേസ് അന്വേഷിച്ച വിജിലന്‍സ് പ്ലാന്റ് സ്ഥാപിക്കുന്നതില്‍ 80 കോടിയുടെ നഷ്ടം വരുത്തിയതായി കണെ്ടത്തിയിരുന്നു. 2002 ല്‍ യുഡിഎഫ് ഭരണകാലയളവിലാണ് മലിനീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 108 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയത്. ഈ പദ്ധതി അട്ടിമറിച്ച് മെക്കോണ്‍ എന്ന മറ്റൊരു കമ്പനിയെക്കൊണ്ട് പുതിയ നിര്‍ദേശമുണ്ടാക്കി 108 കോടിക്ക് പകരം 256 കോടി രൂപയുടെ പദ്ധതി കൊണ്ടുവരികയായിരുന്നു. ഇതില്‍ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് , മുന്‍ വ്യവസായ വകുപ്പ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഹര്‍ജിക്കാരന്റെ പരാതി. ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.രാമചന്ദ്രന്‍, പിന്നീട് രാജിവയ്‌ക്കേണ്ടിവന്നതിനെ തുടര്‍ന്ന് ടൈറ്റാനിയം കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ക്ക് പങ്കുണ്‌ടെന്ന് ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന തന്നെ ഒഴിവാക്കി വനം മന്ത്രിയായിരുന്ന എ.സുജനപാലിന് മലിനീകരണനിയന്ത്രണ വകുപ്പിന്റെ ചുമതല നല്‍കിയത് ടൈറ്റാനിയം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും താല്‍പര്യം സംരക്ഷിക്കാനായിരുന്നുവെന്നായിരുന്നു പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ രാമചന്ദ്രന്‍ പറഞ്ഞത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.