Latest News

നവവധുവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്വര്‍ണ്ണമാല തട്ടിയെടുത്ത ഓട്ടോ ഡ്രൈവറെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

തളിപ്പറമ്പ: നവവധുവിന് മഹറായി ലഭിച്ച ഏഴ് പവന്റെ സ്വര്‍ണ്ണമാല ബ്ലാക്ക്‌മെയിലിങ്ങിലൂടെ
തട്ടിയെടുത്ത യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പരിയാരം ഇരിങ്ങയിലെ ഓട്ടോഡ്രൈവറായ 25കാരനെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം പിടികൂടി പൂശി വിട്ടത്. ഒളിഞ്ഞുനോട്ടം പതിവാക്കിയയാളാണത്രെ ഇയാള്‍. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അടുത്ത ബന്ധുക്കളുടേതുള്‍പ്പെടെ അശ്ലീല ചിത്രം കണ്ടെടുക്കുക കൂടി ചെയ്തതോടെ ഈ വിരുതന്‍ മുങ്ങിയിരിക്കുകയാണത്രെ.

ഇരിങ്ങല്‍ പള്ളിക്കടുത്താണ് വീട്. ഒന്നര കിലോമീറ്റര്‍ ദൂരെ വാടക വീട്ടില്‍ താമസിക്കുന്ന പെണ്‍ക്കുട്ടിയെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തി മാല തട്ടിയെടുത്തത്. നേരത്തെ പെണ്‍ക്കുട്ടിയുടെ കുടുംബവുമായി വളരെയടുത്ത് ബന്ധമുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍ ബന്ധം മുതലെടുത്ത് പെണ്‍ക്കുട്ടിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്തു. നാല് മാസം മുമ്പായിരുന്നു പെണ്‍ക്കുട്ടിയുടെ വിവാഹം.വിവാഹ ശേഷം മഹര്‍ ലഭിച്ച സ്വര്‍ണ്ണമാല തനിക്ക് തരണമെന്നാവശ്യപ്പെട്ടപ്പോള്‍ വീട്ടുകാരോട് പറഞ്ഞുകൊടുക്കുമെന്നായി പെണ്‍ക്കുട്ടി. അങ്ങനെയെങ്കില്‍ മൊബൈല്‍ഫോണിലെ ഫോട്ടോ കാണിച്ച് അപകീര്‍ത്തി പ്രചരപ്പിക്കുമെന്നും പിന്നെ വിവാഹ ബന്ധം നിലനില്‍ക്കില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.

ഫോട്ടോ കണ്ടതോടെ പെണ്‍കുട്ടിക്ക് ഉള്‍ഭയമുണ്ടായി. ഇരിണാവിലെ ഭര്‍തൃ വീടിന്റെ പരിസരത്ത് ഒരിടത്ത് മാല ഒളിപ്പിച്ചുവെക്കാന്‍ ഇയാള്‍ പറഞ്ഞതനിസരിച്ച് പെണ്‍ക്കുട്ടി മാല അവിടെ ഒളിപ്പിച്ചുവച്ചു. ഇയാള്‍ പിന്നീട് മാല തന്ത്രപൂര്‍വ്വം കൈക്കലാക്കുകയും ചെയ്തുവത്രെ. മാല കാണാതെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പെണ്‍ക്കുട്ടി ഇക്കാര്യമറിയിച്ചത്. ഇതേ തുടര്‍ന്ന് അവര്‍ ഇയാളുടെ വീട്ടിലെത്തി അന്വേഷിച്ചു. പിന്നീട് ഇയാള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇരിങ്ങലിലെ മറ്റൊരു വീട്ടില്‍ ഒളിഞ്ഞുനോക്കിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞ ഒരു സംഘം ഇയാളെ അന്വേഷിച്ച് നടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോരന്‍ പീടികയില്‍ ഇയാളെ കണ്ടതോടെയാണ് നാട്ടുകാര്‍ കൈകാര്യം ചെയ്തത്. പെണ്‍ക്കുട്ടിയുടെ വിവാഹ ബന്ധം തകരുന്നിടത്തേക്കാഅണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നതത്രെ. ഇതിനിടയില്‍ പെണ്‍ക്കുട്ടിയുടെ അനിയത്തിയുടെ വിവാഹാലോചനകളും ഇയാളുടെ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ മുങ്ങുമോയെന്ന ഭയശങ്കയിലാണ് നാട്ടുകാര്‍. നേരത്തെയും മറ്റു ചില പെണ്‍ക്കുട്ടികളെ ഇയാള്‍ സ്‌നേഹം നടിച്ച് അടുത്തുകൂടി ഫോട്ടോയെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് സംസാരം.


Keywords: Thaliparamba, Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.