കോപന്‍ഹേഗന്‍: ഇന്ത്യന്‍ താരം പി.വി. സിന്ധു ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിയില്‍ കടന്നു. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ ഷിസിയാങ് വാനിനെയാണ് ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 19-21, 21-19, 21-15. സെമി പ്രവേശത്തോടെ സിന്ധു വെങ്കല മെഡല്‍ ഉറപ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 2013ലും സിന്ധു വെങ്കല മെഡല്‍ നേടിയിരുന്നു.
ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന വാശിയേറിയ മത്സരത്തിനൊടുവിലാണ് പതിനൊന്നാം സീഡായ സിന്ധു സെമിബര്‍ത്ത് ഉറപ്പിച്ചത്. മെഡല്‍ ഉറപ്പായതോടെ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്ക് സിന്ധു എത്തും. ഈ മാസം ആദ്യം ഗ്ളാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും പി.വി സിന്ധു വെങ്കലം നേടിയിരുന്നു.
അതേസമയം, ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഏഴാം സീഡ് സൈന നെഹ്വാള്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. സ്കോര്‍: 21-15, 21-15. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ലി സുരിയുവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെട്ടത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment