തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മെമ്പര്‍മാരുടെ പേരില്‍ ശിലാഫലകവും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് വിലക്ക്.
ജില്ല- ബ്ലോക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുന്ന മരാമത്ത് ജോലികള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇനിമുതല്‍ മെമ്പര്‍മാരുടെ ചിത്രംവച്ചുള്ള ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍, ബാനറുകള്‍, ശിലാഫലകം എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.
ഇക്കഴിഞ്ഞ 20ന് ഗ്രാമവികസന വകുപ്പുമന്ത്രി കെ.സി. ജോസഫിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. നിലവില്‍ എം.പി. എം.എല്‍.എ. എന്നിവര്‍ക്കുമാത്രമേ പ്രാദേശിക വികസനഫണ്ട് അനുവദിച്ചിട്ടുള്ളൂ. അതിനാല്‍ അവര്‍ക്ക് തങ്ങളുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് പണം ചെലവഴിച്ച് നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പേരുകള്‍ എഴുതിയ ശിലാഫലകം സ്ഥാപിക്കുകയും ബോര്‍ഡുകള്‍ വയ്ക്കുകയും ചെയ്യാം. അതിനായി എസ്റ്റിമേറ്റില്‍ പ്രത്യേക തുക വകയിരുത്തുകയും ചെയ്യാറുണ്ട്. എന്നാല്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് പ്രത്യേകിച്ച് വികസനഫണ്ട് ഇല്ല, സര്‍ക്കാര്‍ വിഹിതവും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment