മലപ്പുറം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലുണ്ടായ വോട്ടുചോര്‍ച്ച ഗൗരവമായി കാണണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷതമേല്‍പ്പിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ പ്രാദേശികമായി സംഭവിക്കുന്ന പടലപ്പിണക്കങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാണാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ അത് സംഭവിച്ചു. തിരൂരങ്ങാടി ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു. ഇത് ഗൗരവമായി കണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്നും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.
വോട്ട് ചോര്‍ച്ചയെക്കുറിച്ച് കൃത്യമായ അന്വേഷണമാണ് ജില്ലാകമ്മിറ്റി നടത്തിയതെങ്കിലും ചില കീഴ്ഘടകങ്ങള്‍ അതിനോട് സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി പത്രത്തിന്റെ പ്രചാരണങ്ങളിലും ചിലകേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ച സഹകരണം കിട്ടിയില്ല. വേണ്ടത്ര ആസൂത്രണമില്ലാത്തതിനാല്‍ പാര്‍ട്ടി ഏറ്റെടുത്ത പരിസ്ഥിതി പ്രവര്‍ത്തന പരിപാടികളും പൂര്‍ണവിജയത്തിലെത്തിയില്ല.
അതേസമയം, പാര്‍ട്ടിനേതൃത്വം ഒറ്റക്കെട്ടായി നിന്നതാണ് തിരഞ്ഞെടുപ്പില്‍ വിജയംനേടാന്‍ സഹായകമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ട്ടിയുടെ തൊഴിലാളിസംഘടനകളും വിദ്യാര്‍ത്ഥി വിഭാഗവും മികച്ചരീതിയില്‍ മുന്നേറിയപ്പോള്‍ വനിതാവിഭാഗത്തിന്റെ പ്രവര്‍ത്തനം ശരാശരിയില്‍ ഒതുങ്ങിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വനിതാലീഗിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പാര്‍ട്ടിയുടെ എല്ലാതലങ്ങളിലും കാര്യമായ ശ്രമങ്ങളുണ്ടാകണം. അതേസമയം കോളേജ് തിരഞ്ഞെടുപ്പുകളില്‍ എം.എസ്.എഫ്. നേടിയ മികച്ചവിജയം പാര്‍ട്ടിക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment