തൃശൂര്‍: എംഎസിടി കോടതിയില്‍നിന്നു നഷ്ടപരിഹാരമായി ലഭിച്ച 15.15 ലക്ഷം രൂപയുടെ ചെക്കു മാറി ബാങ്കില്‍നിന്നു പുറത്തിറങ്ങിയ ഇരിങ്ങാലക്കുട സ്വദേശിയെ ആക്രമിച്ചു പണവുമായി കടന്നുകളഞ്ഞ കേസിലെ സൂത്രധാരനായ വക്കീല്‍ ഗുമസ്തനെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുടിക്കോട് താഴത്തുവളപ്പില്‍ വിനീത് (27) ആണ് അറസ്റ്റിലായത്.
ജൂലൈ നാലിനു പകല്‍ 11നായിരുന്നു സംഭവം. ഇരിങ്ങാലക്കുട മംഗലശേരി അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപം കരുമാത്രയില്‍ പീതാംബരനെ ആക്രമിച്ചു ബാഗിലുണ്ടായിരുന്ന പണം തട്ടിപ്പറിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരില്‍നിന്നു രക്ഷപ്പെടുന്നതിനായി രണ്ടു പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ചു കടന്നുകളഞ്ഞിരുന്നു.
പൊലീസ് നടത്തിയ വ്യാപക തിരച്ചിലില്‍ കേരള വര്‍മ കോളജിനു സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍നിന്നു പ്രതികളെ പിടികൂടുകയായിരുന്നു. തട്ടിപ്പറിച്ച മുഴുവന്‍ തുകയും ഇവരുടെ കയ്യില്‍നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. വിനീതിന്റെ അമ്മാവന്റെ മകന്‍ ചെമ്പൂത്ര ഇമ്മട്ടിപ്പറമ്പ് ക്ഷേത്രത്തിനു സമീപം മാമ്പുള്ളിയില്‍ ഗിനീഷ്, പട്ടിക്കാട് മുടിക്കോട് കൂട്ടാല കിഴക്കേകുന്ന് വെളിയത്തുപറമ്പില്‍ ഷിഹാബ് എന്നിവരെ സംഭവദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിനീതിന്റെ കടബാധ്യത തീര്‍ക്കാനാണു പിടിച്ചുപറി നടത്തിയതെന്നു സംഘം പൊലീസിനോടു സമ്മതിച്ചു. വിനീതിന്റെ വീടിനു സമീപത്തെ ചീട്ടുകളി സംഘത്തിലെ അംഗം കൂടിയായ വിനീതിനു ലക്ഷങ്ങളുടെ കടബാധ്യതയാണുള്ളത്. ചീട്ടുകളിക്കുന്നതിനായി ഒട്ടേറെപ്പേരില്‍നിന്നു പണം പലിശയ്ക്കു വാങ്ങിയിരുന്നു.

എംഎസിടി കോടതികളില്‍നിന്നു നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയ്ക്കുള്ള ചെക്കുകള്‍ കലക്ടറേറ്റിനു സമീപത്തെ ബാങ്കിലേക്കാണു കൊടുക്കുന്നതെന്നു വിനീതിനു നേരത്തെ അറിയാമായിരുന്നു. ഇതു മുന്നില്‍ കണ്ടാണു പിടിച്ചുപറിക്കായി അമ്മാവന്റെ മകനെയും കൂട്ടുകാരനെയും ഏര്‍പ്പാടാക്കിയത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment