കൊടുങ്ങല്ലൂര്‍: മന്ത്രവാദത്തിന്റെ പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ മൂന്നു സ്ത്രീകളടക്കം ബന്ധുക്കളായ അഞ്ചുപേര്‍ അറസ്റ്റില്‍.
എറണാകുളം പുത്തന്‍കുരിശ് പട്ടാമൈല്‍ സ്വദേശികളായ കക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍(38,) ഭാര്യ മഞ്ജു(24), കണ്ണന്‍(36), ഭാര്യ ജയന്തി(36), തുളസി(38) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ. കെ ജെ പീറ്ററിന്റെ നേതൃത്വത്തില്‍ എസ്.ഐ. പി കെ പത്മരാജനും സംഘവും പിടികൂടിയത്.
ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് മേനോന്‍ബസാറിലെ വീട്ടമ്മയുടെ വീട്ടില്‍ കത്തി വില്‍ക്കാനും കൈനോട്ടത്തിനുമായെത്തിയ ഇവര്‍ വീട്ടുകാരെപ്പറ്റി മനസ്സിലാക്കുകയും വീട്ടില്‍ ദോഷമുണ്ടെന്നും അധികം താമസിയാതെ ദുരന്തങ്ങള്‍ ഉണ്ടാവുമെന്നും പ്രശ്‌നം പരിഹരിക്കുന്നതിനായി ആഭരണങ്ങളും പണവും ജാറത്തില്‍വച്ചു പൂജിക്കണമെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് മൂന്നു തവണകളിലായി ഏഴു പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും ഇവര്‍ കൈവശപ്പെടുത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ വീടുകളില്‍ ചെന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കി പിന്നീട് മറ്റു അംഗങ്ങളെ പറഞ്ഞുവിട്ട് വീട്ടുകാരെ വിശ്വസിപ്പിച്ച് പണവും ആഭരണങ്ങളും കൈപ്പറ്റുകയാണ് ചെയ്തിരുന്നത്.
തട്ടിപ്പിനായി വീണ്ടും അഴീക്കോട് എത്തിയപ്പോഴാണ് സംഘം പിടിയിലായത്. ഇത്തരത്തില്‍ പല ജില്ലകളിലും സംഘം തട്ടിപ്പുനടത്തിയിട്ടുള്ളതായി സൂചനയുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Calicut, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment