തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി, ക്രഷര്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു. പാറമടകളുടെ പ്രവര്‍ത്തനം തടഞ്ഞ് വ്യവസായവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തുന്നതെന്ന് ക്വാറി ഉടമകളുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു.
എല്ലാത്തരം ഖനനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി സുപ്രീംകോടതി വിധി വന്ന 2012 ഫെബ്രുവരി 27ന് ശേഷം ലൈസന്‍സ് കൊടുത്ത പാറമടകള്‍ പൂട്ടാന്‍ ജൂലൈയിലാണ് മൈനിങ് ആന്‍ഡ് ജിയോളജി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെതിരെ രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂനിറ്റ് ഓണേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഉത്തരവ് രണ്ടാഴ്ചത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചത്.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment