ചെന്നൈ: അമ്മയുടെ ആകസ്മിക വിയോഗമാണ് താന്‍ ഇസ്ലാംമതം സ്വീകരിക്കുന്നതിന് കാരണമായതെന്ന് യുവ സംഗീതസംവിധായകനും പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയുടെ മകനുമായ യുവാന്‍ ശങ്കര്‍ രാജ.
കുട്ടിക്കാലം തൊട്ടേ ആധ്യാത്മിക കാര്യങ്ങളില്‍ ഏറെ ചിന്തിക്കുമായിരുന്ന താന്‍ അമ്മയുടെ മരണത്തോടെ മാനസികമായി തളര്‍ന്നുവെന്നും അവിടെനിന്ന് തിരിച്ചുവരാന്‍ സഹായിച്ചത് പുതിയ ആധ്യാത്മിക ചുറ്റുപാടുകള്‍ നല്‍കിയ ഊര്‍ജമായിരുന്നെന്നും യുവാന്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചെറുപ്പം തൊട്ടേ ഒരു റിബല്‍ മാനസികാവസ്ഥയിലുള്ള എന്നെ വീട്ടില്‍ ഏറെ പിന്തുണച്ചത് അമ്മയായിരുന്നു. സംഗീതം മാത്രം ഉപാസിച്ചു കഴിയുന്ന പിതാവിനെക്കാളും എനിക്ക് വഴികാട്ടിയായത് അമ്മയാണ്. അമ്മയുടെ മരണമറിഞ്ഞ നിമിഷത്തില്‍ ഞാന്‍ ഒരു ചിന്തയിലേക്ക് വഴുതിവീണു.
ഏതാനും നിമിഷം മുമ്പുവരെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അമ്മയുടെ ആത്മാവിപ്പോള്‍ എങ്ങോട്ടാണ് പോയത്? ആ അന്വേഷണ വഴിയില്‍ അല്ലാഹുവിന്‍െറ നേരിട്ടുള്ള വിളി എന്നിലത്തെിയെന്ന് ഞാന്‍ പറയും. ആയിടെ മക്കയില്‍ പോയി വന്ന ഒരു സുഹൃത്ത് എന്നോടു പറഞ്ഞു. ‘നീ ഏറെ തളര്‍ന്നിരിക്കുന്നു. ഇനിയുമേറെ മുന്നേറാനുള്ളയാളാണ് നീ’. അവന്‍ എനിക്കൊരു മുസല്ല (പ്രാര്‍ഥനാ വിരി) തന്നു പറഞ്ഞു. ‘ഇതു ഞാന്‍ മക്കയില്‍ പ്രാര്‍ഥനക്ക് ഉപയോഗിച്ചതാണ്. മാനസികമായി തളരുന്ന അവസ്ഥ വരുമ്പോള്‍ ഇതില്‍ നീ കുറച്ചുനേരം ഇരുന്ന് പ്രാര്‍ഥിക്കണം’. ഈ മുസല്ല എന്‍െറ മുറിയില്‍ വെച്ച ഞാന്‍ അക്കാര്യം മറന്നു.
പിന്നീടൊരിക്കല്‍ ഒരു ബന്ധുവിനോട് എന്‍െറ അമ്മയെ കുറിച്ച് പറഞ്ഞ് ഏറെ കരഞ്ഞു. ആ ദിവസം ഞാനാ മുസല്ലയെപ്പറ്റി ഓര്‍ക്കുകയും മുറിയിലത്തെി അതിലിരുന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. ആ സംഭവത്തോടെ ഞാന്‍ ഏറെ മാറുകയും 2014 ജനുവരിയോടെ പുതിയ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
നീ ഒറ്റക്കാണെന്നും ഇസ്ലാമെന്ന വൃക്ഷത്തിന്‍െറ ചുവട്ടില്‍ നീ നില്‍ക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്നും അമ്മ എന്നോട് പറയുന്നതായി എനിക്ക് തോന്നാറുണ്ട് -യുവാന്‍ പറയുന്നു. നൂറോളം തമിഴ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ യുവാന്‍ ഇപ്പോള്‍ ഹിന്ദിയിലേക്കും കാലെടുത്തുവെച്ചിരിക്കുകയാണ്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment