Latest News

മലബാര്‍ കലാപം തുല്യതയില്ലാത്ത പോരാട്ടം: ഹൈദരലി ശിഹാബ് തങ്ങള്‍

പാണക്കാട് : രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വൈദേശിക ആധിപത്യത്തിനെതിരെ മലബാറിലെ മാപ്പിളമാര്‍ നടത്തിയ രക്ത പങ്കിലമായതും തുല്യതയില്ലാത്തതുമായ ഒരു പോരാട്ടമായിരുന്നു മലബാര്‍ കലാപമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 

ദുബൈ കെ.എം.സി.സി. മീഡിയ വിംഗിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നാള്‍ വഴികള്‍ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമായ മലബാര്‍ കലാപം തിരക്കഥാ കൈമാറ്റവും ചിത്രീകരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി. പ്രസിഡണ്ട് പികെ. അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു.
ചരിത്രകാരന്‍മാര്‍ പല രീതികളില്‍ വിശകലനം ചെയ്ത് വികൃതമാക്കിയ ഐതിഹാസികമായ സംഭവമാണ് മലബാര്‍ സമരം. ഇതിന്റെ ചരിത്ര സത്യങ്ങള്‍ നവ തലമുറയ്ക്കറിയില്ല. അധിനിവേശത്തിനെതിരെ ധീര ദേശാഭിമാനികള്‍ ചോരയും നീരും ജീവനും നല്‍കിയ ചെറുത്തു നില്‍പ്പാണിത്. സ്ത്രീകളും കുട്ടികളുമടങ്ങിയ ആയിരങ്ങള്‍ ഇതില്‍ ഹോമിക്കപ്പെട്ടിട്ടുണ്ട്. തന്മൂലം ഒരു സമൂഹം അനുഭവിക്കേണ്ടിവന്ന കെടുതികള്‍ക്ക് കയ്യും കണക്കുമില്ല. വിസ്മൃതിയിലാണ്ടുപോയ ഇവയെല്ലാം ചികഞ്ഞെടുത്ത് ന്യൂനതനമായ സാങ്കേതിക വിദ്യയിലൂടെ കാലഘട്ടത്തിന്റെ ആവശ്യാനുസരണം സമൂഹത്തില്‍ സമര്‍പ്പിക്കാന്‍ തയ്യാറായ കെ.എം.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച വ്യവസായ-ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വ്യവസായ പ്രമുഖന്‍ അഡ്വ. സിറുജുദ്ദീനില്‍ നിന്നും ഡോക്യുമെന്ററി നിര്‍മ്മാണ ചിലവിലേക്കുള്ള ആദ്യ ഫണ്ട് സ്വീകരിച്ച് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സംവിധായകനും ഛായാഗ്രഹണനുമായ സന്തോഷ് പി.ഡി ക്ക് കൈമാറി. 

ഓള്‍ ഇന്ത്യാ ചില്‍ഡ്രന്‍സ് ഫിലീം ഫെസ്റ്റിവല്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവുകൂടിയാണ് ഇദ്ദേഹം. 

യു.എ.ഇ കെ.എം.സി.സി. ഉപദേശസമിതി ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. മീഡിയാ വിംഗ് കണ്‍വീനര്‍ മുഹമ്മദ് വെട്ടുകാട് പദ്ധതി വിശദീകരിച്ചു.
മലബാറിലെ മുസ്‌ലിംകളുടെ സംഘബോധത്തിന്റെയും ആത്മീയ നേതൃത്വത്തിന്റെയും അവകാശ പോരാട്ടത്തിന്റെയും ചരിത്രത്തെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുകയും സമരത്തിന് നേതൃത്വം നല്‍കിയ ധീര യോദ്ധാക്കള്‍ നിര്‍വ്വഹിച്ച ധര്‍മ്മത്തെ സത്യസന്ധമായി വിവരിക്കുകയുമാണ് ഈ ആവിഷ്‌കാരത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ തിരക്കഥക്ക് മേല്‍ നോട്ടം വഹിക്കുന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി.എച്ച്. ചെയറും ഡയറക്ടര്‍ പി.എ. റഷീദുമാണ്.
പി.കെ. അന്‍വര്‍ നഹ (പ്രസിഡണ്ട്), ഇബ്രാഹിം മുറിച്ചാണ്ടി (ജനറല്‍ സെക്രട്ടറി), ടി.പി. മഹമൂദ് ഹാജി (ട്രഷറര്‍), ഹനീഫ് കല്‍മാട്ട (മീഡിയാ വിംഗ് ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തിലുള്ള ദുബൈ കെ.എം.സി.സി. നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണ സംയോജനത്തിന് ചന്ദ്രികാ പത്രാധിപതര്‍ സി.പി സെയ്തലവി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ചരിത്ര വിഭാഗം തലവന്‍ ഡോ. വി. കുഞ്ഞാലി,ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, അബ്ദുറഹിമാന്‍ മങ്ങാട്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, ഇ. സാദിഖലി, നെല്ലുക്കുത്ത് അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, യു.എ.ഇ. കെ.എം. സി.സി. ഭാരവാഹികളായ കെ.എച്ച്.എം. അഷറഫ്, മൊയ്തു എടയൂര്‍, അനീഷ് ആദം, സി.പി. ബാവഹാജി, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി അഷറഫ് കോക്കൂര്‍, നൗഷാദ് മണ്ണിശ്ശേരി, മുഹമ്മദ് വെന്നിയൂര്‍, പി.എ. റഷീദ്, ഡോ. വി. കുഞ്ഞാലി, ഇ. സാദിഖലി, സി.പി. മുഹമ്മദ് മൗലവി, ചെമ്മുക്കന്‍ യാഹുമോന്‍, കെ.എസ്. ഷാനവാസ്, ഹുസൈന്‍ ചെറുതുരുത്തി, ഷെരീഫ് ചിറക്കല്‍, നൂഅ്മാന്‍, യോഗ്യന്‍ ഹംസമാസ്റ്റര്‍, വി.കെ. റഷീദ്, തൈക്കണ്ടി കുഞ്ഞഹമ്മദ് ഹാജി, ഇസ്മായില്‍ ഹാജി എടച്ചേരി, ഷിബു കാസിം, അഷ്‌റപ് തോട്ടോളി, ഒ.പി. ഹംസകുട്ടി എന്നിവര്‍ പ്രസംഗിച്ചു. ദുബൈ കെ.എം.സി.സി. സെക്രട്ടറിമാരായ ഒ.കെ. ഇബ്രാഹിം സ്വാഗതവും മുസ്തഫ തിരൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.