മൂന്നാര്‍ : ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്തിരുന്ന യുവാവിനെ പോലീസ് പിടികൂടി. ബീഹാര്‍ സ്വദേശി ജമീല്‍ ആണ് പോലീസ് പിടിയിലായത്. ഏറെക്കാലമായി പോലീസിനെ വെട്ടിച്ച് കഴിയുകയായിരുന്നു ഇയാള്‍.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളായ വഖാസ് അഹമ്മദ്, തെഹ്‌സിന്‍ അക്തര്‍ എന്നിവര്‍ക്ക് മൂന്നാറില്‍ സഹായം ചെയ്തിരുന്നത് ചായക്കട നടത്തിയിരുന്ന ജമീലായിരുന്നു. ഇവര്‍ക്ക് മൂന്നുമാസത്തോളം താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കിയതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നേരത്തെ ചായക്കട നടത്തിയിരുന്ന പ്രദേശത്ത് ഇയാളെത്തിയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശം പൂര്‍ണമായും വളഞ്ഞാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ജമീലിന്റെ ചിത്രം പതിച്ച നോട്ടീസുകള്‍ പ്രദേശത്ത് പതിച്ചിരുന്നു. ആറ് മാസം മുമ്പും ഇയാള്‍ മൂന്നാറില്‍ വന്ന് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ജമീലിന്റെ സുഹൃത്തായ ബേക്കറി ജീവനക്കാരനാണ് വഖാസിന് മൊബൈല്‍ സിംകാര്‍ഡ് എടുത്ത് കൊടുത്തതെന്നും പോലീസിന് സംശയമുണ്ട്. തന്റെ സിം കാര്‍ഡ് നഷ്ടപ്പെട്ടതായി തെളിവെടുപ്പിനിടെ ബേക്കറി ജീവനക്കാരന്‍ പരാതിപ്പെട്ടിരുന്നു. ജമീലിനെ പിടികൂടിയതോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇവിടുത്തെ കണ്ണികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് . ദേശീയ അന്വേഷണ ഏജന്‍സിയും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് കേസന്വേഷിക്കുന്നത്.
Keywords: Munnar, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment