കന്യാകുമാരി: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് ബസ്സിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പശ്ചിമബംഗാളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മരിച്ചവര്‍. ആറുപേര്‍ക്ക് പരിക്കേറ്റു. രാമേശ്വരം ക്ഷേത്രം സന്ദര്‍ശിച്ചശേഷം കന്യാകുമാരിയിലേക്കുപോയ തീര്‍ത്ഥാടകരുടെ ബസ് ഞായറാഴ്ച പുലര്‍ച്ചെയാണ് അഗ്നിക്കിരയായത്.
പരിക്കേറ്റവരെ രാമനാഥപുരത്തെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 78 തീര്‍ത്ഥാടകരും രണ്ട് ജീവനക്കാരുമാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തീപ്പിടിത്തം ഉണ്ടായപ്പോള്‍ ബസ്സിലെ യാത്രക്കാര്‍ മിക്കവരും ഉറക്കത്തിലായിരുന്നുവെന്നാണ് സൂചന. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി. യാത്രയ്ക്കിടെ ഭക്ഷണം തയ്യാറാക്കാന്‍ പാചകവാതക സിലിണ്ടര്‍ അടക്കമുള്ളവ ബസ്സില്‍ കരുതിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Keywords:National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment