Latest News

ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹവാലാ ഇടപാടും നടക്കുന്നു. ബംഗാള്‍ പോലുളള സ്ഥലങ്ങളില്‍ നിന്ന് പോകുന്ന സ്ത്രീകള്‍ തിരിച്ചെത്തുന്നില്ലെന്നും അഡീ.സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ സുപ്രീം കോടതിയെ അറിയിച്ചു. 

ഇക്കാര്യം സൗദി സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അതിനാലാണ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ കോടതിയെ അറിയിച്ചു. 

എന്നാല്‍ അഡീ.സോളിസിറ്റര്‍ ജനറലിന്റെ ഈ വാദം സുപ്രീം കോടതി പ്രോത്സാഹിപ്പിച്ചില്ല. തുടര്‍ന്ന് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഹജ്ജ് നയത്തിലെ ഏഴാമത്തെ നിബന്ധന സുപ്രീംകോടതി റദ്ദാക്കി. 

21സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ അയോഗ്യത നീക്കുകയും ഇവരെ 2014ലേക്ക് പരിഗണിക്കണമെന്നും സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.