മിസോറി: അമിത ലഹരി ഉപയോഗം മൂലം മരിച്ച സുഹൃത്തിന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തെക്കുപടിഞ്ഞാറന്‍ മിസോറിയിലാണ് സംഭവം നടന്നത്.
ഡെന്നിസ് നതാന്‍ മെയര്‍(30) എന്ന യുവാവാണ് അമിത ലഹരി ഉപയോഗം മൂലം മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ ചെല്‍സി ബെറി (24), ജെറാഡ് പ്രിയര്‍(26) എന്നിവര്‍ ഡെന്നിസിന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫി എടുക്കുകയും തുടര്‍ന്ന് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഡെന്നിസിനൊപ്പം രാത്രി പുറത്ത് പോകുകയും അയാള്‍ ലഹരി ഉപയോഗിച്ച് വളരെ വിചിത്രമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് താന്‍ സുഹൃത്തായ പ്രിയറിനെ ഫോണ്‍ ചെയ്തു വരുത്തുകയായിരുന്നുവെന്ന് ചെല്‍സി പൊലീസിനോട് പറഞ്ഞു.
ഡെന്നിസ് മരിച്ചുവെന്ന കാര്യം പുറത്ത് പറയാന്‍ ഭയപ്പെട്ട ഇരുവരും ഇയാളുടെ മൃതദേഹത്തിനൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴിനല്‍കി.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment