കാസര്‍കോട്: കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചന്ദ്രഗിരി പാലത്തിന് സമീപം റോഡിലേക്ക് കുന്നിടിഞ്ഞു വീണു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അപകടം നടക്കുമ്പോള്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ കഴിഞ്ഞതിന് ശേഷമുള്ള തൊട്ടടുത്ത കുന്നാണ് ഇടിഞ്ഞുവീണത്. പോലീസ് സ്ഥലത്തെത്തിയാണ് റോഡിലെ മണ്ണ് നീക്കിയത്. കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിന്റെ ഒരുഭാഗം നേരത്തെ ഇടിച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് നേരത്തെ കെഎസ്ടിപി അധികൃതര്‍ അപകട സാധ്യതാ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment