ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീം കോടതി ഒരു മാസത്തേക്ക് കൂടി നീട്ടി. ജാമ്യം നല്‍കരുതെന്ന കര്‍ണാടകയുടെ ആവശ്യം കോടതി തള്ളി. മഅദനി ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കര്‍ണാടകയ്ക്ക് തെളിയിക്കാന്‍ സാധിച്ചില്ല. ഒരു മാസത്തിനകം മഅദനിയുടെ പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
മഅദനിയെ കാണാന്‍ വിഐപികള്‍ വരുന്നു എന്നതായിരുന്നു കര്‍ണാടകയുടെ ഒരു വാദം. എന്നാല്‍ രോഗിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു.
മഅദനിയെ കാണാന്‍ വിഐപികള്‍ വരുന്നു എന്നതായിരുന്നു കര്‍ണാടകയുടെ ഒരു വാദം. എന്നാല്‍ രോഗിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു.
ഏതെങ്കിലും സാഹചര്യത്തില്‍ മഅദനി ജാമ്യ വ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ കര്‍ണാടകയ്ക്ക് ഇത് ചൂണ്ടിക്കാണിക്കാമെന്നും കോടതി പറഞ്ഞു. ഇത് രണ്ടാം തവണയാണ് മഅദനിയുടെ ജാമ്യം നീട്ടുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment