Latest News

അടുത്ത വര്‍ഷം മുതല്‍ റിസര്‍വ് ബാങ്ക് പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കും

മുംബെ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത വര്‍ഷം പ്ലാസ്റ്റിക്കിലുള്ള കറന്‍സി നോട്ടുകള്‍ ഇറക്കാന്‍ പദ്ധതിയിടുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കള്ളനോട്ട് നിര്‍മിക്കുന്നതും മറ്റും തടയാനായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

ഇടനിലക്കാരെ ഒഴിവാക്കി കാര്യപ്രാപ്തിയോടെ ദേശീയതലത്തില്‍ ബില്‍ അടയ്ക്കാനുള്ള പുതിയ സംവിധാനം കൊണ്ടുവരുക എന്നതാണ് ഈ സംവിധാനത്തിന്രെ ലക്ഷ്യം.ബാങ്ക് നോട്ടിന്റെ ആയുസ് കൂട്ടാനുള്ള പുതിയ വഴികളെപ്പറ്റിയുള്ള ചിന്തയിലാണ് റിസര്‍വ് ബാങ്കെന്ന് 201314ലെ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായുള്ള കൂടി ആലാചനകള്‍ക്ക് ശേഷം ജനുവരിയിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ നിര്‍മിക്കാനുള്ള ടെന്‍ഡര്‍ ബാങ്കിന് ലഭിക്കുന്നത്. പരിശോധനയ്ക്ക് ശേഷം അടുത്ത വര്‍ഷം മുതല്‍ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങും.

അഞ്ച് പട്ടണങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ നോട്ടുകള്‍ പുറത്തിറക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറ!ഞ്ഞു. പ്ലാസ്റ്റിക് നോട്ടുകളില്‍ എളുപ്പം അഴുക്ക് പിടിക്കുകയോ പെട്ടെന്ന് കീറിപ്പോവുകയോ ചെയ്യില്ല. പല രാജ്യങ്ങളും പോളിമര്‍ അടങ്ങിയ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. വിവിധ കാലാവസ്ഥയുള്ള കൊച്ചി, മൈസൂര്‍, ജെയ്പൂര്‍, ഭുവനേശ്വര്‍, ഷിംല എന്നീ അ!ഞ്ച് മേഖലകളിലാണ് ആദ്യമായി പ്ലാസ്റ്റിക് കറന്‍സികള്‍ പരീക്ഷിച്ചത്. ആദ്യപടിയായി അ!ഞ്ച്, പത്ത്, ഇരുപത് രൂപാ നോട്ടുകളാകും പ്ലാസ്റ്റിക്കാക്കുക.

Keywords: Mumbai, Riserve Bank, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.