കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ വിശ്വാഭാരതി യൂണിവേഴ്‌സിറ്റി പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നഗ്നയാക്കി ചിത്രമെടുത്തതായി പരാതി. വിദ്യാര്‍ത്ഥിനി തന്നെയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആഗസ്ത് 8 നായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പെണ്‍കുട്ടി പറയുന്നു. മൂന്നു ആണ്‍കുട്ടികള്‍ ചേര്‍ന്ന് തന്നെ ബലമായി നഗ്നയാക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. 4,000 രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ആഗസ്ത് 26നാണ് ഇതു സംബന്ധിച്ച പരാതി വിദ്യാര്‍ത്ഥിനി കോളേജ് അധികൃതര്‍ക്ക് നല്‍കിയത്. തൊട്ടടുത്ത ദിവസം പിതാവിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി നാട്ടിലേക്ക് തിരിച്ചു പോവുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും കോളേജ് അധികൃതര്‍ തന്നെ വിലക്കിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു. മാത്രമല്ല, വസ്ത്രം വാങ്ങാന്‍ പണം വാഗ്ദാനം ചെയ്ത് തന്നെ അപമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കോളേജ് അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പിതാവ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അറിയിച്ചു. കുറ്റക്കാരെന്നു കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രിമനല്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹംവ്യക്തമാക്കി. എന്നാല്‍, വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ ആരോപണം വൈസ് ചാന്‍സര്‍ നിഷേധിച്ചു.
Keywords: Kolkata, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment