ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആദ്യ ജപ്പാന്‍ സന്ദര്‍ശനത്തിനായി യാത്രതിരിച്ചു. ഇന്ത്യയുടെ ക്ഷേമത്തിനും വികസനത്തിനും ഏഷ്യയിലെ സമാധാനത്തിനും ഈ വാര്‍ഷിക ഉച്ചകോടി ഉപകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിക്കുന്നതിനുമുമ്പ് പ്രസ്താവിച്ചു.
ജപ്പാനുമായുള്ള പൗരാണിക ബന്ധങ്ങളും ദേശീയതാല്‍പര്യങ്ങളും മുന്‍നിര്‍ത്തി ഗ്രാമവികസനത്തിനും ശാസ്ത്രസാങ്കേതിക വികസനത്തിനും സഹകരണം വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ക്യോടോ വിമാനത്താവളത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അദ്ദേഹത്തെ സ്വീകരിക്കും. ശനിയാഴ്ച വൈകീട്ട് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മോദിക്ക് വിരുന്ന് നല്‍കും. പ്രധാനമന്ത്രിയായതിനുശേഷം മോദിയുടെ മൂന്നാമത്ത ഉഭയകക്ഷി സന്ദര്‍ശനമാണ് ജപ്പാനിലേത്. നേപ്പാളും ഭൂട്ടാനുമാണ് അദ്ദേഹം നേരത്തെ സന്ദര്‍ശിച്ചത്. ബ്രിക്‌സ് ഉച്ചകോടിക്കായി അദ്ദേഹം ബ്രസീലും സന്ദര്‍ശിച്ചിരുന്നു.
Keywords: Delhi, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment