ചെന്നൈ: വിവാഹത്തിന് മുന്‍പ് വധൂവരന്മാര്‍ക്ക് വൈദ്യ പരിശോധന നിര്‍ബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച തീരുമാനമറിയിക്കാന്‍ കേന്ദ്രത്തിലെയും തമിഴ് നാട്ടിലെയും സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി.
വന്ധ്യതയും ലൈംഗികരോഗങ്ങളും മൂലം വിവാഹമോചനക്കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം ആരാഞ്ഞത്. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഭാര്യ തനിക്കെതിരെ സാമൂഹികക്ഷേമ ഓഫീസറുടെ പക്കല്‍ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതായി കാട്ടി തേനി സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
വിവാഹത്തിന് മുന്‍പ് ലൈംഗിക രോഗങ്ങളെക്കുറിച്ചും മറ്റും വൈദ്യ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, വന്ധ്യത മറച്ചുവെച്ചുകൊണ്ട് വിവാഹം കഴിക്കുന്നവര്‍ക്ക് ശിക്ഷ നടപ്പാക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നു വിവാഹബന്ധങ്ങള്‍ തകരുന്നത് ഏറി വരികയാണ്. ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ഏറെയാണെന്നും ജസ്റ്റിസ് എന്‍.കൃപാകരന്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
Keywords: Chennai, Court Order, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment