Latest News

കുത്തേറ്റ് ചോരയില്‍ കുളിച്ചു നിന്നയാളോട് പോലീസ് സംസാരിച്ചു നിന്നു, ആസ്പത്രിയില്‍ എത്തും മുമ്പ് മരിച്ചു

ന്യൂഡല്‍ഹി: കത്തിക്കുത്തേറ്റ് റോഡില്‍ കിടന്ന യുവാവ് പോലീസുകാര്‍ ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ വൈകിയതിനാല്‍ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

ചോരയില്‍ കുളിച്ചുകിടന്ന യുവാവിനെ ആസ്പത്രിയിലെത്തിക്കുന്നതിനു പകരം അയാളുമായി പോലീസുകാര്‍ സംസാരിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വഴിപോക്കന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്. ആരോപണം പോലീസ് നിഷേധിച്ചു.

അംബേദ്കര്‍ നഗറില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീടിനു സമീപത്തുവെച്ചാണ് രാജു പാണ്ഡെ(18)യെ അജ്ഞാതര്‍ അക്രമിച്ചത്. പാണ്ഡെയുടെ ദേഹത്ത് നിരവധി കുത്തേറ്റിരുന്നു. വഴിപോക്കനാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. പോലീസ് വാനെത്തി പാണ്ഡെയെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് മരണം.

പോലീസുകാര്‍ കാരണമാണ് തന്റെ മകന്‍ മരിച്ചതെന്ന് പാണ്ഡെയുടെ അമ്മ ആരോപിച്ചു. ആസ്പത്രിയിലെത്തിക്കുന്നതിനു പകരം അവര്‍ സംസാരിച്ച് നിന്നു. മാര്‍ക്കറ്റിലേക്ക് വരാന്‍ പറഞ്ഞ് ഒരു സുഹൃത്താണ് പാണ്ഡെയെ വിളിച്ചതെന്നും അമ്മ പറഞ്ഞു.

എന്നാല്‍ പാണ്ഡെയെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചതായി പോലീസ് അവകാശപ്പെട്ടു. വൈകിട്ട് 6.33നാണ് പോലീസിന് ഫോണ്‍ വന്നത്. രണ്ട് മിനിറ്റിനകം പോലീസ് സംഭവസ്ഥലത്തെത്തി. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയും ചെയ്തതായി ഡി.സി.പി. രാജീവ് രഞ്ജന്‍ പറഞ്ഞു.

Keywords: Delhi, Police, Hospital, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.