Latest News

മിസ് ഇന്ത്യ വാഷിങ്ടണ്‍ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നു

മിസ് ഇന്ത്യ വാഷിങ്ടണ്‍ പട്ടം കരസ്ഥമാക്കിയ കോട്ടയം സ്വദേശിനി മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നു. കോട്ടയം കൊല്ലാട് സ്വദേശി സുരേഷിന്റെയും ലതയുടെ മകളായ ഏഞ്ചല ഗൊരാഫിയാണ് നായികാപ്രാധാന്യമുള്ള വേഷത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള ആഗ്രഹം അറിയിച്ചത്.

മോഡലിംഗിനൊപ്പം മികച്ച ഡാന്‍സുകാരികൂടിയാണ് ഏഞ്ചല. ഭരതനാട്യം, കണ്‍ടം പററി, അക്രോബാറ്റിക് തുടങ്ങിയ നൃത്ത ഇനങ്ങളിലും കഴിവ് തെളിയിച്ചുണ്ട് ഈ കോട്ടയംകാരി. കരാട്ടെ, കുങ്ഫു തുടങ്ങിയ അഭ്യാസമുറകളിലും ഇതിനോടകം പ്രാവീണ്യം തെളിയിച്ചു. അമേരിക്കയില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രഷന്‍ വിദ്യാര്‍ത്ഥിനിയായണ് ഏഞ്ചല. പഠനത്തിനിടയില്‍ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്.

ബാല്യവും കൗമാരവുമെല്ലാം അമേരിക്കയിലാണെങ്കിലും മലയാളത്തോടുള്ള സ്‌നേഹമാണ് തന്നെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് ഏഞ്ചല പറയുന്നു. കഴിഞ്ഞദിവസം കേരളത്തിലെത്തിയ ഏഞ്ചല മാധ്യമപ്രവര്‍ത്തകരോടാണ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനോടകം മൂന്ന് മലയാള സിനിമകളിലേക്ക് ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലുും തീരുമാനം ഏഞ്ചല ഇതുവരെ അറിയിച്ചിട്ടില്ല.


Keywords: Kottayam, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.