Latest News

35,000 അടി ഉയരത്തില്‍ വിമാനത്തില്‍ വെച്ചൊരു വിവാഹാഭ്യര്‍ഥന

ദുബായ്: ഭൂമിയില്‍നിന്ന് 35,000 അടി ഉയരത്തില്‍ വിമാനത്തില്‍ വെച്ചൊരു വിവാഹാഭ്യര്‍ഥന. ദുബായിയുടെ എമിറേറ്റ്‌സ് വിമാനത്തില്‍ വെച്ച് നടന്ന ഈ അപൂര്‍വ സന്ദര്‍ഭം വിമാനക്കമ്പനിതന്നെയാണ് പുറത്തുവിട്ടത്.

എമിറേറ്റ്‌സിന്റെ എ 380 വിമാനത്തില്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലേക്ക് പോകുകയായിരുന്ന സ്റ്റുവര്‍ട്ട് മക്കിനോണ്‍ തന്റെ പ്രണയം വിമാനത്തിലുണ്ടായിരുന്ന വിക്ടോറിയ ലൗഡനെ അറിയിക്കാന്‍ കാബിന്‍ ക്രൂവിന്റെ സഹായം അഭ്യര്‍ഥിച്ചു. മക്കിനോണിനെ സഹായിക്കാമെന്നേറ്റ അവര്‍ സംഭവത്തിന് ഒരു റൊമാന്റിക് അന്തരീക്ഷവും ഒരുക്കി. വിമാനത്തിലൊരുക്കിയ ചെറിയ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മക്കിനോണ്‍ മുട്ടുകുത്തി വിക്ടോറിയയോട് തന്റെ വിവാഹാഭ്യര്‍ഥന അവതരിപ്പിച്ചു.

'വിവാഹം ചെയ്‌തോട്ടേ' എന്ന മക്കിനോണിന്റെ മോഹത്തിന് മുന്നില്‍ വിക്ടോറിയ വീണു. നിറകണ്ണുകളോടെ അവര്‍ സമ്മതവും മൂളി. ഉടനെ മക്കിനോണ്‍ മോതിരവും കൈമാറി. സന്ദര്‍ഭം അവിസ്മരണീയമാക്കാന്‍ ജീവനക്കാര്‍ ചെറിയൊരു സദ്യയും നടത്തി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഇതിന്റെ വീഡിയോ ദൃശ്യമാണ് എമിറേറ്റ്‌സ് പുറത്തുവിട്ടത്.



Keywords:Dubai, Flight, Love, Marriage, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.