Latest News

മഹാമനസ്‌കയായ അമ്മയെ കാണാന്‍ നടന്‍ സുരേഷ് ഗോപിയെത്തി

ആലപ്പുഴ: ഏക മകന്റെ അപ്രതീക്ഷിത വേര്‍പാടിലും മകന്റെ അവയവങ്ങള്‍ അഞ്ചുപേര്‍ക്കായി ദാനം ചെയ്യാന്‍ തീരുമാനിച്ച മഹാമനസ്‌കയായ അമ്മയെ കാണാന്‍ നടന്‍ സുരേഷ് ഗോപിയെത്തി. പത്ര വാര്‍ത്തയറിഞ്ഞാണ് സുരേഷ് ഗോപി ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ അന്പാട്ടുമഠം വീട്ടില്‍ ശ്രീദേവിയി കാണാനെത്തിയത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ശ്രീദേവിയുടെ വീട്ടിലെത്തിയ സുരേഷ് ഗോപി അവരോട് അല്‍പനേരം സംസാരിച്ചിരുന്നശേഷമാണ് മടങ്ങിയത്. മകന്റെ വേര്‍പാടില്‍ തളര്‍ന്ന അമ്മയെ ആശ്വസിപ്പിക്കാനാണ് താന്‍ ചെന്നതെന്നും, എന്നാല്‍ കരുത്തോടെ വിധിയെ സ്വീകരിച്ച ഒരാളെയാണ് തനിക്ക് കാണാനായതെന്നും സുരേഷ് ഗോപി പറഞ്ഞു.

ധീരമായ തീരുമാനമെടുത്ത അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ലോകത്തെ ഒരു മകനും ഇത്തരത്തില്‍ ഒരു മരണം ഉണ്ടാകരുതെന്നാണ് പ്രാര്‍ത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു.
ബൈക്കപടകത്തെ തുടര്‍ന്ന് പരിക്കേറ്റ ശ്രീദേവിയുടേയും മകന്‍ അനന്തകൃഷ്ണന്‍ കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ഉണ്ണിയുടെ കരളും വൃക്കകളും ദാനം ചെയ്യാന്‍ മാതാവ് ശ്രീദേവി സന്നദ്ധയായത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.


Keywords: Alappuzha, Suresh Gopi Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.