മംഗലാപുരം ദേശീയപാത ഹൊസങ്കടിയില്‍ നിന്ന് ഇരുപത് കിലോമീറ്ററോളം ഉള്ളിലായി ആനക്കല്ലിന് സമീപം വിജയടുക്കയിലുള്ള പൂര്‍ണ്ണ അന്ധനായ അന്‍വര്‍ സാദാത്തെന്ന സാദിഖിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥയുടെ വാര്‍ത്ത പുറത്ത് വന്നതോടെ ഒരുമയുടെ സഹായ ഹസ്തം കാസര്‍കോടിന്റെ അതിര്‍ത്തിയും കടന്ന്‍ കര്‍ണ്ണാടകയിലേക്കും എത്തുകയായിരുന്നു.
ഒരുമയുടെ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാദിഖിന്റെ കുടുംബത്തിനുള്ള ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഒരുമ ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ആ കുടുംബത്തിനു ആവശ്യാമായ ഭക്ഷണ സാധനങ്ങള്‍ മുഴുവനും മാസംതോറും 'ഒരുമ' നല്‍കും . നിര്‍ധനരും നിരാലംഭാരുമായ കുടുംബങ്ങള്‍ക്ക് മാസംതോറും രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ ഭക്ഷണ സാധനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഒരുമ റേഷന്‍ ', ഇത്തരത്തില്‍ ഇരുപതില്‍ പരം കുടുംബങ്ങള്‍ക്ക് ഒരുമ ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നുണ്ട് .
ദക്ഷിണ കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ പെട്ട എരുമാടിന് സമീപം താമസിക്കുന്ന അരയ്ക്ക് താഴെ ശേഷി നഷ്ടപ്പെട്ട യുവാവിനുള്ള വീല്‍ ചെയര്‍ ഒരുമ ഫൗണ്ടേഷന്‍ നല്‍കി. കാഞ്ഞങ്ങാട് ഖാസി ഹൌസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാഞ്ഞങ്ങാട് മുബാറക്ക് മസ്ജിദ് ഖത്തീബ് അഷറഫ് ജൗഹരിക്ക് വീല്‍ ചെയര്‍ കൈമാറി. ഒരു മാസത്തിനിടെ കാസര്‍കോട് ജില്ലയുടെ പല ഭാഗങ്ങളിലായി മുപ്പത്തി നാല് വീല്‍ ചെയറുകളാണ് ഒരുമ ഫൗണ്ടേഷന്‍ നിര്‍ധനരായ രോഗികള്‍ക്ക് നല്‍കിയത്. ചുരുങ്ങിയ കാലം കൊണ്ട് പ്രശംസനീയമായ പ്രവര്‍ത്തങ്ങള്‍ നടത്തി മുന്നേറുന്ന ഒരുമ എജ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മറ്റു സംഘടനകള്‍ക്ക് മാത്യകയാണ്.
Keywords:Chithari, Kasargod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment