Latest News

കണ്ണൂരില്‍ വീട്ടമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി

കണ്ണൂര്‍: ഇരിട്ടി കച്ചേരിക്കടവില്‍ വീട്ടമ്മയെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയില്‍ വീടിനുള്ളില്‍ കണെ്ടത്തി. കച്ചേരിക്കടവിലെ നരിമറ്റം കുട്ടിയച്ചന്റെ ഭാര്യ ലിസമ്മ (48) യാണു മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ഭര്‍ത്താവ് കുട്ടിയച്ചന്‍ രാവിലെ പാല്‍ കൊടുക്കാന്‍ കച്ചേരിക്കടവ് ടൗണില്‍ പോയി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ലിസമ്മയെ മരിച്ചനിലയില്‍ കാണുകയായിരുന്നെന്നു പറയുന്നു.

സംഭവസമയത്തു കുട്ടിയച്ചന്റെ അമ്മയുടെ അനിയത്തി എണ്‍പതുവയസുകാരിയായ അന്നമ്മ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. തന്റെ മുറിയുടെ കതക് ആരോ പുറത്തുനിന്നും കുറ്റിയിട്ടിരുന്നുവെന്ന് അന്നമ്മ പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഭര്‍ത്താവ് കുട്ടിയച്ചനെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.

ഇരിട്ടി സിഐ വി.വി. മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വന്‍ജനക്കൂട്ടം സംഭവസ്ഥലത്തു തടിച്ചുകൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട ലിസമ്മയുടെ മൂത്ത മകള്‍ റോസ്മിന്‍ വിവാഹിതയാണ്. രണ്ടാമത്തെ മകന്‍ റോബിന്‍ കോഴിക്കോട് ഐഐടിയില്‍ വിദ്യാര്‍ഥിയാണ്.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.